HOME
DETAILS
MAL
എ.പി അബ്ദുല്‍ വഹാബിനെതിരേ നടപടിക്കൊരുങ്ങി ഐ.എന്‍.എല്‍ അഡ്ഹോക്ക് കമ്മിറ്റി
backup
February 16 2022 | 11:02 AM
കോഴിക്കോട്: ഐ.എന്‍.എല്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുല്‍ വഹാബിനെതിരെ നടപടിയെടുക്കാനൊരുങ്ങി അഡ്ഹോക്ക് കമ്മിറ്റി. ഇക്കാര്യം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷനായ അഡ്ഹോക്ക് കമ്മിറ്റി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടും.
ദേശീയ നേതൃത്വത്തെ അംഗീകരിക്കാത്തവര്‍ക്ക് ഐ.എന്‍.എല്ലില്‍ തുടരാനാവില്ലെന്ന് അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റിയും സംസ്ഥാന കൗണ്‍സിലും സംസ്ഥാന സെക്രട്ടറിയേറ്റും പിരിച്ചുവിട്ടത്. പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവിന്റേതാണ് തീരുമാനം. ഇതോടെയാണ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അധ്യക്ഷനായി അഡ്ഹോക് കമ്മിറ്റി നിലവില്‍ വന്നത്. ഏഴംഗങ്ങളാണ് അഡ്ഹോക് കമ്മിറ്റിയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."