HOME
DETAILS
MAL
സഊദിയിൽ കൊവിഡ് വാക്സിൻ വിതരണം പുനഃരാരംഭിച്ചു
backup
February 14 2021 | 14:02 PM
റിയാദ്: സഊദിയിൽ വാക്സിൻ വിതരണം പുനഃരാരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് വൈകീട്ട് നടന്ന വാർത്താ സമ്മേളനത്തിലാണ് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ വാക്സിൻ രണ്ടാം ഡോസ് വാക്സിനേഷൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവരോട് അതിനുള്ള ഒരുക്കങ്ങൾ നടത്താൻ അദ്ദേഹം ആവശ്യപ്പെട്ടു.
വാക്സിൻ ലഭ്യതക്കുറവ് മൂലം നേരത്തെ സഊദി വിവിധ ഘട്ടങ്ങളിൽ വിതരണം പുനഃക്രമീകരണം നടത്തിയിരുന്നു. ഇതിനകം 446,940 വാക്സിൻ വിതരണം രാജ്യത്ത് നൽകിക്കഴിഞ്ഞു. വാക്സിനുകൾ രാജ്യത്തിന് വീണ്ടും വിതരണം ചെയ്തു തുടങ്ങിയെന്നും ബന്ധപ്പെട്ട എല്ലാ അധികാരികളുടെയും പരിശ്രമത്തിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."