ആസിഡ് കുടിച്ച് വിദ്യാര്‍ഥി അവശനിലയിലായ സംഭവം; ശേഖരിച്ച സാമ്പിളുകളില്‍ അസറ്റിക് ആസിഡ് ഇല്ല
കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍ നിന്ന് ആസിഡ് കുടിച്ച് വിദ്യാര്‍ഥി അവശനിലയിലായതിനെത്തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ ശേഖരിച്ച അഞ്ച് സാമ്പിളുകളിലും അസറ്റിക് ആസിഡ് ഇല്ലെന്ന് പരിശോധനാ ഫലം. പരിശോധനയ്ക്ക് അയച്ച, മൂന്ന് ഉപ്പിലിട്ട വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ദ്രാവകവും വിനാഗരി ലായനി തന്നെയാണെന്ന് കണ്ടെത്തി. മറ്റു നിരോധിച്ച രാസ പദ്ധാര്‍ഥങ്ങളുടെയോ മിനറല്‍ ആസിഡുകളുടെയോ സാന്നിധ്യം ഇവയില്‍ കണ്ടെത്തിയില്ല.
രണ്ടു സ്ഥാപനങ്ങളില്‍ കന്നാസുകളിലായി പ്രത്യേകം സൂക്ഷിച്ചിരുന്ന ദ്രാവകത്തിന്റെ രണ്ടു സാമ്പിളുകള്‍ ശേഖരിച്ച് അയച്ചിരുന്നു. ഇത് ഗ്ലേഷ്യല്‍ അസറ്റിക് ആസിഡ് ആണെന്ന് കണ്ടെത്തി. ഇതിലും നിരോധിക്കപ്പെട്ട രാസ പദാര്‍ത്ഥങ്ങളുടെയോ മിനറല്‍ ആസിഡുകളുടെയോ സാന്നിധ്യം ഇല്ല.
ബീച്ചിലെ തട്ടുകടയില്‍ നിന്ന് ആസിഡ് കുടിച്ച് വിദ്യാര്‍ത്ഥി അവശ നിലയിലായ സംഭവത്തെത്തുടര്‍ന്നായിരുന്നു ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന. ബീച്ചിലെ അഞ്ച് തട്ട് കടകളില്‍ നിന്നുളള സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."