'22 കാരിയായ ഒരു പരിസ്ഥിതി പ്രവർത്തക ഭീഷണിയാവാൻ മാത്രം ശുഷ്‌ക്കമാണ് ഇന്ത്യയുടെ അടിത്തറ!'- ദിഷ രവിയുടെ അറസ്റ്റിൽ രൂക്ഷ വിമർശനവുമായി ചിദംബരം
ന്യൂഡൽഹി: ഗ്രേറ്റ തൻബർഗ് ടൂൾകിറ്റ് കേസിൽ മൗണ്ട് കാർമൽ കോളേജ് വിദ്യാർത്ഥി ദിഷ രവിയെ അറസ്റ്റ് ചെയ്തതിൽ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. നുഴഞ്ഞുകയറുന്ന ചൈനീസ് ട്രൂപ്പുകളേക്കാൾ അപകടകരമാണോ പ്രതിഷേധിക്കുന്ന കർഷകരെ സപ്പോർട്ട് ചെയ്യുന്ന ടൂൾകിറ്റെന്ന് പി. ചിദംബരം ചോദിച്ചു. 22 കാരിയായ ഒരു പരിസ്ഥിതി പ്രവർത്തക ഭീഷണിയാവാൻ മാത3ം ശുഷ്‌ക്കമാണ് ഇപ്പോൾ രാജ്യത്തിന്റെ അടിത്തറയെന്ന് പരിഹസിക്കുകയും ചെയ്യുന്നു അദ്ദേഹം.
' മൗണ്ട് കാർമൽ കോളേജിലെ 22 കാരിയായ വിദ്യാർത്ഥിയും പരിസ്ഥിതി പ്രവർത്തകയുമായ ദിഷ രവി രാജ്യത്തിന് ഭീഷണിയാണെങ്കിൽ ഇന്ത്യയുടെ അടിത്തറ വളരെ ശിഥിലമാണ്. കർഷകരെ പിന്തുണയ്ക്കുന്ന ടൂൾകിറ്റ് നുഴഞ്ഞു കയറുന്ന ചൈനീസ് ട്രൂപ്പുകളേക്കാൾ അപകടകരമാണോ,' പി.ചിദംബരം ചോദിച്ചു.
The Indian state must be standing on very shaky foundations if Disha Ravi, a 22 year old student of Mount Carmel college and a climate activist, has become a threat to the nation
— P. Chidambaram (@PChidambaram_IN) February 14, 2021
'ഇന്ത്യ ഒരു അസംബന്ധ തിയേറ്ററായി മാറുകയാണ്. ഡൽഹി പൊലിസ് അടിച്ചമർത്തുന്നവരുടെ ആയുധമായി മാറിയത് ദുഃഖകരമാണ്' - അദ്ദേഹം ചൂണ്ടിക്കാട്ടി. ദിഷ രവിയുടെ അറസ്റ്റിനെ ശക്തമായ ഭാഷയിൽ അപലപിച്ച ചിദംബരം രാജ്യത്തെ എല്ലാ വിദ്യാർത്ഥി സമൂഹവും ഈ ഏകാധിപത്യ ഭരണത്തിനെതിരെ ശബ്ദമുയർത്തണമെന്നും ആവശ്യപ്പെട്ടു.
A ‘took kit’ to support the farmers’ protest is more dangerous than the intrusion by Chinese troops into Indian territory!
— P. Chidambaram (@PChidambaram_IN) February 14, 2021
India is becoming the theatre of the absurd and it is sad that the Delhi Police has become a tool of the oppressors
ഞായറാഴ്ചയാണ് ഗ്രേറ്റ തൻബർഗ് ടൂൾകിറ്റ് കേസിൽ ദിഷ രവിയെ അറസ്റ്റ് ചെയ്യുന്നത്. കേസിലെ ആദ്യ അറസ്റ്റായിരുന്നു ദിഷ രവിയുടേത്. ഡൽഹി പൊലിസ് ബെംഗളുരുവിൽ വെച്ചാണ് വിദ്യാർത്ഥിനിയെ കസ്റ്റഡിയിലെടുത്തത്.
I strongly condemn the arrest of Disha Ravi and urge all students and youth to raise their voices to protest against the authoritarian regime#ReleaseDishaRavi
— P. Chidambaram (@PChidambaram_IN) February 14, 2021
ദിഷയുടെ അറസ്റ്റിൽ രാജ്യമെമ്പാടും വലിയ പ്രതിഷേധമുയർന്നിട്ടുണ്ട്. നിരവധി പ്രമുഖർ പ്രതികരണവുമായി രംഗത്തെത്തി. ദിഷ രവിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ സിദ്ധാർത്ഥ് മുന്നോട്ട് വന്നിരുന്നു. അന്തരാഷ്ട്ര തലത്തിലും വലിയ വിമർശനമാണ് ദിഷ രവിയുടെ അറസ്റ്റിനെതിരെ രൂപം കൊണ്ട് വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."