HOME
DETAILS
MAL
നാല് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റും ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന ബെല്‍റ്റും നിര്‍ബന്ധം; ടു വീലര്‍ യാത്രയ്ക്ക് കര്‍ശന നിയന്ത്രണം
backup
February 17 2022 | 05:02 AM
ന്യൂഡല്‍ഹി: കുട്ടികളുമായി ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നതിന് സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. വാഹനാപകടങ്ങളില്‍ കുട്ടികള്‍ക്ക് പരുക്കേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെയാണ് ഇക്കാര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്.
നാലു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റും ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന ബെല്‍റ്റും നിര്‍ബന്ധമാക്കിയാണ് കേന്ദ്ര ഗതാഗത മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്. കുട്ടികളുമായി പോവുമ്പോള്‍ പരമാവധി വേഗം 40 കിലോമീറ്ററില്‍ കൂടരുതെന്നും വിജ്ഞാപനത്തില്‍ നിര്‍ദേശിക്കുന്നു. 1989ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്താണ് പുതിയ നിബന്ധന ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."