എൻഡോസൾഫാൻ സെൽ പുനഃസംഘടിപ്പിച്ചു പ്രതീക്ഷയോടെ ദുരിതബാധിതർ
കാസർകോട്
ഒരു വർഷത്തിന് ശേഷം ജില്ലയിലെ എൻഡോസൾഫാൻ സെൽ സർക്കാർ പുനഃസംഘടിപ്പിച്ചു. ഇതേ തുടർന്ന് ദുരിത ബാധിതർ പ്രതീക്ഷയിലായി.
രണ്ടു വർഷത്തിലധികമായി സെൽ യോഗം ചേരാത്തതിനെ തുടർന്ന് ദുരിതബാധിത ലിസ്റ്റിൽ ഉൾപ്പെട്ടവരും, ലിസ്റ്റിൽ ഉൾപ്പെടാൻ മെഡിക്കൽ ക്യാംപുകളിൽ സംബന്ധിച്ച് കാത്തിരിക്കുന്നവരും എൻഡോസൾഫാൻ ദുരിത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമുള്ള സൗകര്യങ്ങൾ ഇല്ലാതെ പ്രയാസപ്പെടുകയായിരുന്നു. ഇത് സംബന്ധമായി സുപ്രഭാതം പലതവണ വാർത്ത നൽകിയിരുന്നു.
ജില്ലാ കലക്ടറുടെ അഭ്യർഥന പ്രകാരമാണ് സെൽ പുനസംഘടിപ്പിച്ചതെന്നാണ് സർക്കാർ പറയുന്നത്. തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ചെയർമാനും കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് കൺവീനറുമായ ജില്ലാതല സെല്ലിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാരായ എ.കെ.എം അഷറഫ്, സി.എച്ച് കുഞ്ഞമ്പു, ഇ ചന്ദ്രശേഖരൻ, എം രാജഗോപാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, മഞ്ചേശ്വരം, കാസർകോട്, കാറഡുക്ക കാഞ്ഞങ്ങാട്, പരപ്പ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, കാസർകോട്, കാഞ്ഞങ്ങാട് നീലേശ്വരം നഗരസഭ ചെയർപേഴ്‌സൺമാർ, എൻമകജെ, കുംബഡാജെ ,ബെള്ളൂർ, ബദിയടുക്ക, കാറഡുക്ക, മുളിയാർ പനത്തടി, കള്ളാർ, അജാനൂർ ,പുല്ലൂർ പെരിയ ,കയ്യൂർ ചീമേനി പഞ്ചായത്ത് പ്രസിഡന്റുമാർ, മുൻ എംപി പി കരുണാകരൻ, മുൻ മന്ത്രി സി.ടി അഹമ്മദലി, മുൻ എം.എൽ.എമാരായ കെ കുഞ്ഞിരാമൻ (തൃക്കരിപ്പൂർ), കെ കുഞ്ഞിരാമൻ (ഉദുമ), ഡെപ്യൂട്ടി കലക്ടർ ( സെൽ ഫോർ റീഹാബിലിറ്റേഷൻ ഓഫ് എൻഡോസൾഫാൻ വിക്ടിംസ്) , സബ്ഡിവിഷണൽ മജിസ്‌ട്രേറ്റ് (കാസർകോട് , കാഞ്ഞങ്ങാട്) അസിസ്റ്റന്റ് നോഡൽ ഓഫിസർ ( എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസം, കേരള സാമൂഹ്യസുരക്ഷാ മിഷൻ എക്്‌സിക്യൂട്ടീവ് ഡയറക്ടർ, ഫിനാൻസ് ഓഫിസർ (കല ക്ടറേറ്റ് കാസർകോട്) ഡി.എം.ഒ ( ആരോഗ്യം,) (ആയുർവേദം) ( അലോപ്പതി) , പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫിസർ, ജി്ല്ലാ സാമൂഹ്യനീതി ഓഫിസർ , ജില്ലാ പൊതു വിതരണ ഓഫിസർ , ഉപവിദ്യാഭ്യാസ ഡയറക്ടർ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ, എൻ.പി.ആർ.പി.ഡി ജില്ലാ മിഷൻ കോർഡിനേറ്റർ, തദ്ദേശ സ്വയംഭരണ വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, കേരള വാട്ടർ അതോറിറ്റി പിഎച്ച് ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, കേരള വാട്ടർ അതോറിറ്റി പ്രൊജക്ട്് ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ( കണ്ണൂർ), അംഗീകൃത രാഷ്ട്രീയപാർട്ടികളുടെ ഓരോ ജില്ലാ ഭാരവാഹികളും അംഗങ്ങളാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."