HOME
DETAILS

കെ.എസ്.ഇ.ബി മറ്റൊരു വെള്ളാനയോ?

  
Web Desk
February 17 2022 | 19:02 PM

editorial-54120-65432


കെടുകാര്യസ്ഥത കൊണ്ടും യൂനിയനുകളുടെ അപ്രമാദിത്വം കൊണ്ടും കെ.എസ്.ഇ.ബി മറ്റൊരു വെള്ളാനയായി മാറുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ ഇലക്ട്രിസിറ്റി ബോർഡിൽ ഉണ്ടാകാൻ തുടങ്ങിയിട്ട് കാലമേറെയായി. ഈ കെടുകാര്യസ്ഥത കൊണ്ടാണ് ലാഭത്തിൽ പ്രവർത്തിക്കാമായിരുന്നിട്ടും ഇലക്ട്രിസിറ്റി ബോർഡിനെ വൃത്തിയാക്കാൻ പറ്റാത്തവിധം ഈജിയൻ തൊഴുത്തായി മാറ്റിക്കൊണ്ടിരിക്കുന്നത്.


വരുന്ന അഞ്ചുവർഷത്തേക്ക് 41,00 കോടി രൂപ അധികവരുമാനം ഉണ്ടാക്കാനാണ് ബോർഡിന്റെ നീക്കം. അധികവരുമാനമുണ്ടാക്കാൻ എളുപ്പത്തിൽ കഴിയുക സാധാരണക്കാരായ ഉപയോക്താവിന്റെ കൊങ്ങയ്ക്ക് പിടിക്കലാണെന്ന് ഭരിക്കുന്നവർക്കറിയാം. വൻകിടക്കാർ കോടിക്കണക്കിന് രൂപ വൈദ്യുതി കുടിശ്ശിക വരുത്തുക പതിവായിട്ടുണ്ട്. എന്നാൽ, കുടിശ്ശിക ഈടാക്കാൻ ചെല്ലുന്നവർ വൻകിടക്കാരിൽ നിന്ന് അത് ഈടാക്കാത്തത് എന്തുകൊണ്ടാണ് ? 2021 നവംബർ 30 വരെ വൈദ്യുതി ചാർജ് ഇനത്തിൽ 2,872.81 കോടി രൂപ വൻകിടക്കാരിൽ നിന്ന് ബോർഡിനു പിരിഞ്ഞുകിട്ടാനുണ്ട്. 241 സ്ഥാപനങ്ങൾ ഒരു കോടിക്ക് മുകളിൽ നൽകാനുണ്ട്. സർക്കാർ സ്ഥാപനങ്ങൾക്ക് പുറമെ വൻകിട സ്വകാര്യ വ്യവസായ സ്ഥാപനങ്ങളാണ് ഭീമമായ കുടിശ്ശിക വരുത്തിവച്ചിരിക്കുന്നത്. ഈ സ്വകാര്യ സ്ഥാപനങ്ങളിൽ പലതിനും സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജനറേറ്റർ സംവിധാനങ്ങളും ഉണ്ടെന്നോർക്കണം. വൻകിടക്കാരുടെ കുടിശ്ശിക പിരിച്ചെടുക്കാതെ സാധാരണക്കാരെ വൈദ്യുതി ബിൽ കൊണ്ട് ഷോക്കടിപ്പിക്കലാണ് എളുപ്പവഴിയായി ബോർഡും കാണുന്നത്. വൈദ്യുതി നിരക്ക് വർധന അനുവദിക്കണമെന്ന് ബോർഡ്, റെഗുലേറ്ററി കമ്മിഷൻ മുമ്പാകെ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതനുസരിച്ച് അടുത്ത സാമ്പത്തികവർഷം യൂനിറ്റിന് 92 പൈസയാണ് ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ഫിക്സഡ് ചാർജ് ഇരട്ടിയാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.


സർക്കാരിനെ അറിയിക്കാതെയാണ് കെ.എസ്.ഇ.ബിയിൽ ശമ്പളവും അലവൻസുകളും മറ്റു ആനുകൂല്യങ്ങളും വർധിപ്പിച്ചത്. ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങേണ്ടതുണ്ട്. സർക്കാർ തന്നെയാണ് കെ.എസ്.ഇ.ബി എന്ന ധാരണ പൊതുസമൂഹത്തിൽ ഉറപ്പിക്കുന്നതാണ് ഈ നടപടി. അനധികൃതമായ ഈ ശമ്പളവർധന കൊണ്ട് ഭീമമായ നഷ്ടമാണ് ബോർഡിനുണ്ടാവുക. അത് പരിഹരിക്കാനും കൂടിയാകണം നിരക്ക് വർധനയും ഇരട്ടി ഫിക്സഡ് ഡെപ്പോസിറ്റും കൊണ്ടുവരുന്നത്. ഇത്തരമൊരു വർധന ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും കെ.എസ്.ഇ.ബിയുടെ നഷ്ടം ഇരട്ടിപ്പിക്കുമെന്നും ഡെപ്യൂട്ടി അക്കൗണ്ട് ജനറൽ കഴിഞ്ഞദിവസം വെളിപ്പെടുത്തുകയും ചെയ്തു.


കഴിഞ്ഞ ഇടതുമുന്നണി ഭരണത്തിൽ, ഇടത് യൂനിയനുകൾ ബോർഡിന് കോടികളുടെ ബാധ്യതയുണ്ടാക്കുന്ന തീരുമാനങ്ങളെടുത്തപ്പോൾ അതിന് കൂട്ടുനിന്ന മന്ത്രിയായിരുന്നു എം.എം മണിയെന്ന് ബോർഡ് ചെയർമാൻ ബി. അശോക് വെളിപ്പെടുത്തിയത് ദിവസങ്ങൾക്ക് മുമ്പാണ്. മാത്രമല്ല, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സി.പി.എം നിയന്ത്രണത്തിലുള്ള സൊസൈറ്റിക്ക് മൂന്നാർ ഹൈഡൽ ടൂറിസം പദ്ധതിക്ക് ഭൂമി നൽകിയതിലും അഴിമതിയുണ്ടെന്ന് ഡോ. ബി. അശോക് അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ ആരോപിച്ചിരുന്നു. ഭൂമി നൽകിയത് ബോർഡ് അറിയാതെയാണെന്നും രേഖകൾ പരിശോധിക്കുമെന്നുമുള്ള വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടെ പ്രസ്താവന ചെയർമാനെ പരോക്ഷമായി പിന്തുണയ്ക്കുന്നതാണ്. ബോർഡോ സർക്കാരോ അറിയാതെ ജൂനിയറായ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ബോർഡിന്റെ നൂറുകണക്കിന് ഏക്കർ ഭൂമി വാണിജ്യാവശ്യത്തിന് പാട്ടത്തിന് നൽകിയത് കമ്പനിയുടെ ഉത്തമ താൽപര്യം പരിഗണിച്ചാണോയെന്ന ചെയർമാന്റെ ഫേസ്ബുക്കിലൂടെയുള്ള ചോദ്യത്തിനും മറുപടി കിട്ടിയിട്ടില്ല. അതേപോലെ വൈദ്യുതി ബോർഡിൽ വിളിക്കാൻപോകുന്ന ടെൻഡറിന്റെ വിശദാംശങ്ങൾ ബന്ധപ്പെട്ട എൻജിനീയർ കരാറുകാരനെ മുൻകൂട്ടി അറിയിച്ചതായും ചെയർമാൻ ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച് കരാറുകാരൻ എഴുതിയ കത്ത് തന്റെ കൈവശമുണ്ടെന്നും ചെയർമാൻ പറയുന്നു. ഇങ്ങനെ ടെൻഡർ വ്യവസ്ഥകൾ മുൻകൂട്ടി കാണാൻ കഴിയുമ്പോൾ എങ്ങനെയാണ് ടെൻഡർ രേഖകൾക്ക് വാണിജ്യ സുരക്ഷയുണ്ടെന്ന് പറയാനാവുക ?


തൊട്ടുപിന്നാലെയാണ് സർക്കാർ അറിയാത്ത വൈദ്യുതി ബോർഡിലെ ശമ്പള വർധന സംബന്ധിച്ച വിവരം ഡെപ്യൂട്ടി അക്കൗണ്ട് ജനറൽ പുറത്തുവിട്ടത്. 'കാട്ടിലെ മരം തേവരുടെ ആന വലിയെടാവലി' എന്ന അഴിമതിയെക്കുറിച്ചുള്ള പരിഹാസ ചൊല്ല് പ്രയോഗത്തിൽ വരുത്തിക്കൊണ്ടിരിക്കുകയാണ് വൈദ്യുതി ബോർഡെന്ന് രണ്ട് പ്രമുഖ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലിലൂടെ പുറംലോകം അറിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ മാർച്ചിലെ കെ.എസ്.ഇ.ബിയുടെ നഷ്ടം 7,160.42 കോടിയാണ്. ഇതെങ്ങനെ സംഭവിച്ചുവെന്ന് ബോർഡ് വ്യക്തമാക്കേണ്ടതുണ്ട്.


സർക്കാരിനോട് ചോദിക്കാതെയുള്ള ശമ്പളവർധനവഴി വാർഷിക ബാധ്യത 543 കോടിയാണ്. പുതുക്കിയ ശമ്പള കുടിശ്ശിക നൽകാൻ 1,011 കോടിയും ചെലവാക്കി. ഈ അധികബാധ്യതയെക്കുറിച്ച് സർക്കാരിനെ അറിയിച്ചതുമില്ല. ധനവകുപ്പിന്റെ ഉത്തരവ് മറികടന്നാണ് ഇതെല്ലാം ചെയ്തുകൂട്ടിയത്. കോടികളുടെ അധികബാധ്യത കെ.എസ്.ഇ.ബിക്ക് വരുത്തിവച്ചതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് അന്നത്തെ വൈദ്യുതി മന്ത്രി എം.എം മണിക്കും ഒഴിഞ്ഞുമാറാനാവില്ല.
അതേപോലെ കോട്ടയം, കോലത്തുനാട് ട്രാൻസ്ഗ്രിഡ് പാക്കേജുകളുടെ കാരാറുകൾ സ്റ്റെർലൈറ്റ്, എൽ ആൻഡ് ടി കമ്പനികൾക്ക് നൽകിയതിലും വമ്പിച്ച അഴിമതി നടന്നിട്ടുണ്ടെന്നാണ് പുറത്തുവന്ന വിവരം. കിഫ്ബി വഴി കെ.എസ്.ഇ.ബി 710 കോടി രൂപ മുടക്കി നടത്തുന്നതായിരുന്നു പദ്ധതി. ഇതിൽ അഴിമതി നടന്നിട്ടുണ്ടെന്ന് യു.ഡി.എഫ് നേരത്തെ ആരോപിച്ചതാണ്. 450 കോടിയുടെ എസ്റ്റിമേറ്റിലായിരുന്നു രണ്ട് പദ്ധതികളും പൂർത്തിയാക്കേണ്ടിയിരുന്നത്. എന്നാൽ, ഇരു കമ്പനികൾക്കും എസ്റ്റിമേറ്റിൽ പറഞ്ഞ തുകയിലധികം നൽകിയതിനുപിന്നിൽ അഴിമതിയുണ്ടെന്നാണ് ആരോപണം. എസ്റ്റിമേറ്റിനേക്കാൾ അധിക ശതമാനം രണ്ട് കമ്പനികൾക്കും നൽകിയപ്പോൾ ബോർഡിനുണ്ടായ നഷ്ടം 261 കോടിയാണ്. തട്ടിപ്പുകളും വെട്ടിപ്പുകളും പുറത്തുകൊണ്ടുവന്ന ബോർഡ് ചെയർമാന്റെ ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാൻ സർക്കാർ അന്വേഷണ കമ്മിഷനെ നിയോഗിക്കുകയാണ് വേണ്ടത്. പകരം ചെയർമാൻ ഡോ. ബി. അശോകിനെ സ്ഥാനത്ത് നിന്ന് നീക്കുന്ന നടപടിയല്ല ഉണ്ടാകേണ്ടത്. മന്ത്രി കെ. കൃഷ്ണൻ കുട്ടി ചെയർമാനെ പരോക്ഷമായി പിന്തുണച്ചതിന്റെ പേരിൽ സ്ഥാനത്തുനിന്ന് തെറിക്കാനുള്ള സാധ്യത ഏറെയാണ്.
ചെയർമാനും ഡെപ്യൂട്ടി അക്കൗണ്ട് ജനറലും വെളിപ്പെടുത്തിയ വൈദ്യുതി ബോർഡിലെ ക്രമക്കേടുകളെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണമാണ് ആദ്യം ഉണ്ടാകേണ്ടത്. എന്നിട്ടുപോരെ ചാർജ് വർധനയെക്കുറിച്ചും ഫിക്സഡ് ഡെപ്പോസിറ്റ് ഇരട്ടിയാക്കി സാധാരണക്കാരന്റെ നടുവൊടിക്കുന്നത് സംബന്ധിച്ചുമുള്ള ആലോചന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  6 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  6 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  6 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  6 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  7 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  7 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  8 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  8 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  8 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  8 hours ago