HOME
DETAILS

ജീവനക്കാരുടെ ഡേറ്റ ചോര്‍ന്നിട്ടില്ല; മുഖ്യമന്ത്രിയുടെ വാട്‌സ്ആപ്പ് സന്ദേശത്തില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം

  
Web Desk
February 27, 2026 | 10:00 AM

kerala-government-affidavit-no-employee-data-leak-cm-whatsapp-message

കൊച്ചി: മുഖ്യമന്ത്രിയുടെ വാട്‌സ്ആപ്പ് സന്ദേശം തെരഞ്ഞെടുപ്പ് പ്രചാരണമല്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം. ജീവനക്കാരുടെ ഡേറ്റ ചോര്‍ന്നിട്ടില്ല. ഡി.എ കുടിശ്ശിക അനുവദിച്ചതും എച്ച്.ആര്‍ പുനസ്ഥാപിച്ചതും സന്ദേശത്തിലൂടെ ജീവനക്കാരെ അറിയിച്ചതാണ്. സന്ദേശത്തില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പരാമര്‍ശിക്കുകയോ വോട്ട് ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. 

സംസ്ഥാനത്ത് നിലവില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. മാതൃകാ പെരുമാറ്റച്ചട്ടം നിലവിലില്ല. ജീവനക്കാരുടെ വിവരങ്ങള്‍ മൂന്നാമതൊരു വ്യക്തിക്കോ സ്ഥാപനത്തിനോ കൈമാറിയിട്ടില്ല. കേരള സ്റ്റേറ്റ് ഐടി മിഷന്‍ മുഖേനയാണ് സന്ദേശങ്ങള്‍ അയച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസ് ഡേറ്റ ചോര്‍ത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫിസ് ഡേറ്റ സൂക്ഷിക്കാറില്ല. സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാനായി കെ.എസ്.ഐ.ടി.എം ഒരുക്കിയ വാട്‌സാപ്പ് പ്ലാറ്റ്‌ഫോമാണ് ഇതിനായി ഉപയോഗിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ഡേറ്റാ ദുരുപയോഗം തടയണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം കെ.ടി.എം കോളജിലെ അസോസിയേറ്റ് പ്രൊഫസര്‍ പി. റഷീദ് അഹമ്മദ് ഉള്‍പ്പെടെ സമര്‍പ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ശേഖരിച്ച പൗരന്മാരുടെ, പ്രത്യേകിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ മൊബൈല്‍ നമ്പറുകള്‍ സി.എം.ഒ നിയമവിരുദ്ധമായി ആക്‌സസ് ചെയ്തതായി ഹരജിക്കാര്‍ ആരോപിച്ചിരുന്നു.

ഈ വാദം രേഖപ്പെടുത്തിയ ബെഞ്ച് സന്ദേശം അയക്കുന്നതിനായി എടുത്ത സ്വകാര്യ ഡേറ്റയുടെ ഉറവിടത്തെ കുറിച്ച് വിശദീകരണം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. 

പൗരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ സര്‍ക്കാര്‍ നിയമപരമായ മാര്‍ഗത്തിലൂടെ ആക്‌സസ് ചെയ്തിട്ടുണ്ടെന്ന് കോടതിയെ ബോധ്യപ്പെടുത്തണമെന്ന് ബെഞ്ച് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

 

 

 

 

The Kerala government has submitted an affidavit clarifying that no employee data was leaked through the Chief Minister’s WhatsApp message. The clarification comes amid allegations regarding a possible breach of official information linked to a message reportedly shared from the account of Pinarayi Vijayan.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  7 days ago
No Image

കേരളം രാജ്യത്തിന് മാതൃക; പൊലിസ് സ്റ്റേഷനുകളിലെ സിസിടിവി സംവിധാനത്തിന് സുപ്രീം കോടതിയുടെ കൈയടി

Kerala
  •  7 days ago
No Image

മെഡിറ്ററേനിയനിൽ വീണ്ടും കണ്ണീർ: ലിബിയൻ തീരത്ത് ബോട്ട് മറിഞ്ഞ് നൂറിലധികം അഭയാർത്ഥികളെ കാണാതായി

International
  •  7 days ago
No Image

ഐആര്‍ജിസി ഇന്റലിജന്‍സ് മേധാവി മജീദ് ഖാദിമി കൊല്ലപ്പെട്ടു; തിരിച്ചടിക്കുമെന്ന് ഇറാന്‍

International
  •  7 days ago
No Image

തെഹ്റാനിൽ യുഎസ്-ഇസ്റാഈൽ വ്യോമാക്രമണം; 15 മരണം, നിരവധി പേർക്ക് പരുക്ക്

International
  •  7 days ago
No Image

കുക്കുമ്പര്‍ കയ്ക്കുമോ..? കടയില്‍ നിന്ന് വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അമളി പറ്റില്ല

Kerala
  •  7 days ago
No Image

വോട്ടെടുപ്പ് ദിവസം അപായപ്പെടുത്താൻ സാധ്യത; പൊലിസ് സംരക്ഷണത്തിനായി ഹൈക്കോടതിയെ സമീപിച്ച് തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ

Kerala
  •  7 days ago
No Image

ടിപ്പു സുൽത്താൻ വെറും അധിനിവേശക്കാരൻ; ക്ഷേത്രങ്ങൾ നശിപ്പിക്കുകയും, ഹിന്ദുക്കളെ കൊന്നൊടുക്കയും ചെയ്തയാൾ; വീണ്ടും വിവാദ പ്രസ്താവനയുമായി ബി. ഗോപാലകൃഷ്ണൻ

Kerala
  •  7 days ago
No Image

വയനാട് തുരങ്കപാതയ്ക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി; തടസ്സവാദങ്ങൾ തള്ളി, ദേശീയ പ്രാധാന്യമുള്ള പദ്ധതിയെന്ന് വിലയിരുത്തൽ

Kerala
  •  7 days ago
No Image

പ്രകടന പത്രികയിലെ ഒരുഭാഗം തിരുത്തി എല്‍ഡിഎഫ്: തിരുത്തിയത് വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടവ

Kerala
  •  8 days ago