ട്വന്റി 20 പ്രവര്ത്തകന് ദീപുവിനെ സി.പി.എം പ്രവര്‍ത്തകര്‍ തല്ലിക്കൊന്നതാണ്- വി.ഡി സതീശന്
തിരുവനന്തപുരം: ട്വന്റി 20 പ്രവര്ത്തകന് ദീപുവിന്റെ മരണത്തില്‍ സി.പി.എമ്മിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ദീപുവിനെ സി.പി.എം പ്രവര്‍ത്തകര്‍ തല്ലിക്കൊല്ലുകയായിരുന്നെന്ന് വി.ഡി സതീശന് പറഞ്ഞു.
വീടുകളില്‍ വിളക്കണയ്ക്കുക എന്ന സമരത്തിന് നേതൃത്വം കൊടുത്തതിനാണ് ദീപുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. കോളജുകളില്‍ എസ്.എഫ്.ഐ വ്യാപകമായി അക്രമം അഴിച്ചു വിടുകയാണെന്നും അതിന് ഒട്ടനവധി ഉദാഹരങ്ങള്‍ അടുത്തിടെ നമ്മള് കണ്ടതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തുടര്‍ഭരണത്തില്‍ എന്ത് ധാര്‍ഷ്ട്യവും കാണിക്കാമെന്നാണ് സി.പി.എം വിചാരിക്കുന്നതെന്നും അതിന്റെ ഒടുവിലത്തെ ഇരയാണ് ദീപുവെന്നും വി.ഡി സതീശന് കൂട്ടിച്ചേര്‍ത്തു.
കിഴക്കമ്പലത്ത് വിളക്കണയ്ക്കല്‍ സമരത്തിനിടെ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനിയിലെ താമസക്കാരനായ ദീപു (37). കിഴക്കമ്പലം അഞ്ചാം വാര്‍ഡിലെ ട്വന്റി-20 വാര്‍ഡ് ഏരിയ സെക്രട്ടറിയായിരുന്നു ദീപു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."