HOME
DETAILS

ഈ ചുവരിൽ ആ വര തെളിയില്ല

  
backup
February 19 2022 | 03:02 AM

9846533102-2


കേരള രാഷ്ട്രീയത്തിന്റെ ചുവരുകൾ നിർമിക്കപ്പെട്ടിരിക്കുന്നത് വെറും മൺകട്ടകൾ കൊണ്ടാണെന്ന് ആരും വിചാരിക്കരുത്. അങ്ങനെ ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ അവർ വിഡ്ഢികൾക്കും അപ്പുറത്തുള്ള ഏതോ ലോകത്തിലെ അന്തേവാസികളായിരിക്കുമെന്ന് വിനയപൂർവം പറയട്ടെ. കേരളമെന്ന ചെറിയ ദേശശരീരം ലോകത്തിന് മാതൃകയും ഹിന്ദുത്വ ഫാസിസത്തിന് ബദലുമാകുന്നുണ്ടെങ്കിൽ അതിനു കാരണമാകുന്നത് ഈ ചുവരിന്റെ അല്ലെങ്കിൽ ഈ ചുവരുകളുടെ ബലംകൊണ്ട് കൂടിയാണ്. ഇതിനെ തകർത്ത് അവിടെ ഫാസിസത്തിന്റെ രൂപ കോലങ്ങൾ വരച്ചുവയ്ക്കാമെന്ന ചിന്ത ആരെങ്കിലും കൊണ്ടുനടക്കുന്നുണ്ടെങ്കിൽ അവരും കേരളത്തിന്റെ ചരിത്രവും വർത്തമാന രാഷ്ട്രീയവും ഒരുപാടുനേരം വായിച്ചു പഠിക്കേണ്ടതാണ്. ഇത് പറയുവാൻ കാരണം ഗവർണറുടെ കേരള സർക്കാരിനോടുള്ള സമീപനങ്ങളെ തുടർന്നാണ്.


സംസ്ഥാനത്തെ നിയമനിർമാണവും ഭരണനിർവഹണവും ഭരണഘടനയുടെ അടിസ്ഥാനത്തിൽ കാര്യക്ഷമതയോടെ കൈകാര്യം ചെയ്യുക എന്നതുമാത്രമാണ് ഗവർണർ പദവിയുടെ ഉത്തരവാദിത്വം. എന്നാൽ ഇവിടെ ഈ റോൾ കൂടാതെ ദൈനംദിന രാഷ്ട്രീയക്കാരന്റെ ശബ്ദവുമായി സഞ്ചരിക്കുകയാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചെയ്തുകൊണ്ടിരിക്കുന്നത്. ബി.ജെ.പിയുടെ രാഷ്ട്രീയശബ്ദമാകുവാനാണ് അദ്ദേഹം നിരന്തരം പരിശ്രമിക്കുന്നത്. രാജ്ഭവനെ പ്രത്യേക അധികാര കേന്ദ്രമായി വളർത്തിയെടുക്കാനാണ് ഗവർണർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഭരണപ്രവർത്തനങ്ങളിലും നയരൂപവത്കരണത്തിലും ഗവർണറുടെ ഇടപെടൽ പാടുള്ളതല്ല. എന്നാൽ ഇദ്ദേഹം ആ കീഴ്‌വഴക്കങ്ങളെ അപ്പാടെ അട്ടിമറിക്കുവാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ നയപ്രഖ്യാപനത്തിന് അംഗീകാരം നൽകുന്നതിൽനിന്ന് ആദ്യം ഘട്ടത്തിൽ വിമുഖത കാണിച്ചത് തീർത്തും ഭരണഘടനാവിരുദ്ധമാണ്. കോൺഗ്രസ് ദേശീയതലത്തിൽ അധികാരത്തിലിരിക്കുമ്പോഴൊക്കെ അവർക്കെതിരായി പ്രതിപക്ഷത്തായിരുന്ന ബി.ജെ.പി ആരോപിച്ച ഒന്നായിരുന്നു ഗവർണർ പദവിയുടെ രാഷ്ട്രീയവൽക്കരണം. തീവ്രഹിന്ദുത്വം അധികാരത്തിലേറിയയുടൻ ഈ പദവിയെ പ്രതിപക്ഷ രാഷ്ട്രീയ ചേരികളെ ഇല്ലാതാക്കുവാൻ വേണ്ടിയാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. അതാണ് ഇവിടെയും മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലും ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.


കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ ഇവിടെ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് പ്രവചന പ്രചാരണമാണ് നടത്തിയത്. 30 സീറ്റ് കിട്ടിയാൽ തങ്ങൾ അധികാരത്തിലെത്തുമെന്ന വടക്കേ ഇന്ത്യൻ രാഷ്ട്രീയ മോഡൽ ഇവിടെയും സംഭവിക്കുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രചാരണം അത്രയും. പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനായിരുന്നു ഈ പ്രവചന സിദ്ധാന്തത്തിന്റെ സംഘാടകൻ. ഈ സംഘാടനം ഉദ്ഘാടനം ചെയ്തതാകട്ടെ സാക്ഷാൽ രാമരാജ്യവാദിയായ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കാസർകോട് എത്തിയ യോഗി ബി.ജെ.പിയുടെ സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്തുകൊണ്ട് യു.പിയുടെ വികസനത്തെക്കുറിച്ചും ഭാവിയിൽ ബി.ജെ.പി വന്നാൽ കേരളത്തിൽ സംഭവിക്കാൻ പോകുന്ന വികസന പെരുമഴകളെക്കുറിച്ചും പറയുകയുണ്ടായി. എന്നാൽ യോഗിയുടെ വരവോടെ കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി ലഭ്യമായ ഒരു സീറ്റ് കൂടി നഷ്ടപ്പെടുകയായിരുന്നു. ആ യോഗിയാണ് സ്വന്തം നിലനിൽപ്പിനുവേണ്ടി ഇപ്പോൾ കേരളത്തെ ആക്രമിക്കുന്നത്. കേരളം എന്തോ കുഴപ്പംപിടിച്ച ഇടമാണെന്ന അന്യായമായ വർത്തമാനം പറച്ചിലുകളാണ് യോഗി നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനുമുൻപ് കേരളത്തെ സോമാലിയയോട് ഉപമിച്ച ബി.ജെ.പി ദേശീയ നേതാക്കളും ഉണ്ടായിരുന്നു. അവർക്കും യോഗിക്കും കേരളം ഒരുമയോടെ നിന്ന് പൊള്ളുന്ന മറുപടിയാണ് ഇതിനെല്ലാം നൽകിയത്.


എങ്ങനെയും കേരളത്തെ അതിന്റെ രാഷ്ട്രീയസാംസ്‌കാരികതയെ മായ്ച്ചുകളയുകയെന്ന ലക്ഷ്യവുമായി സംഘ്പരിവാർ പതിറ്റാണ്ടുകളായി പ്രവർത്തിക്കുകയാണ്. ഇതിന്റെ പേരിൽ നിരവധിയായ മനുഷ്യരെ അവർ കൊലക്കത്തിക്ക് ഇരയാക്കുകയും ചെയ്തു. ഇപ്പോഴും അത് തുടരുകയും ചെയ്യുന്നു. കണ്ണൂരിൽ അടുത്തിടെ നടന്ന ബോംബ് നിർമാണപ്രവർത്തനങ്ങൾ ഇതിന്റെ തെളിവാണ്. എന്നാൽ ഇവരുടെ അക്രമങ്ങളെയും വിദ്വേഷ പ്രവർത്തനങ്ങളെയും കേരളം ഒരുമയോടെ അകറ്റിനിർത്തുന്ന കാഴ്ചയാണ് നമ്മുടെ മുൻപിലുള്ളത്. ഇതെല്ലാം കൊണ്ടാകാം ഇവിടെ അടുത്തകാലത്തൊന്നും തങ്ങളുടെ ആശയാടിത്തറയിൽ ഒരു സർക്കാർ സംഭവിക്കില്ലന്ന് ഇവർക്ക് ബോധ്യമായിരിക്കുന്നു. എങ്കിൽ പിന്നെ നിലനിൽക്കുന്ന സർക്കാരുകളെ നിരന്തരം വട്ടം ചുറ്റിക്കുകയോ അട്ടിമറിക്കുകയോ ചെയ്യുക എന്ന ജനാധിപത്യവിരുദ്ധമായ പദ്ധതികളായിരിക്കാം അവർ ചിന്തിക്കുന്നത്. അതിന്റെ അവസാനിക്കാത്ത തുടക്കമായിരുന്നു സ്വർണക്കടത്ത് കേസ്. അതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും മറ്റും വേട്ടയാടാൻ അവർ നടത്തിയ ഹീനവഴികളും നാം കണ്ടതാണ്. ആ കാഴ്ചകളെ കേരളം ചീഞ്ഞുനാറുന്ന അപായരാഷ്ട്രീയത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഇതിനുശേഷവും നിരവധിയായ പ്രവർത്തനങ്ങളാണ് ദേശീയഭരണകൂടം കേരളത്തോട് കാട്ടിവരുന്നത്. അതിൽ പ്രധാനം കേരളം മുന്നോട്ടുവയ്ക്കുന്ന ഭാവി വികസനപദ്ധതികൾക്ക് തടയിടുക എന്നതാണ്. കെ റെയിൽ അടക്കം ഇതിന്റെ ഉദാഹരണങ്ങളാണ്. ഇനിയും ഭാവിയിൽ നിരവധിയായ ഉദാഹരണങ്ങൾ വന്നുചേർന്നുകൊണ്ടേയിരിക്കും.


ഇപ്പോൾ സംഭവിച്ചിരിക്കുന്ന ഗവർണർറുമായി ബന്ധപ്പെട്ട നിലപാടുകൾ ഒരിക്കലും ജനാധിപത്യ സംവിധാനങ്ങൾക്ക് ഉപയുക്തമല്ല. ജനസഭ എന്നത് ജനങ്ങളുടെ പരമാധികാരത്തെ അടയാളപ്പെടുത്തുന്ന ഇടമാണ്. ആ സഭയുടെ നയപ്രഖ്യാപനം തടസമില്ലാതെ നടത്തൽ ജനങ്ങളുടെ അവകാശമാണ്. ആ അവകാശത്തെയാണ് ഇപ്പോൾ മുൾമുനയിൽ നിർത്തിയത്. ഇതിനുമുൻപും നയപ്രഖ്യാപനം പ്രതിസന്ധിയിലാക്കാൻ ശ്രമങ്ങൾ നടന്നിരുന്നു. നിരന്തരമായി ജനങ്ങളുടെ ഒരു സഭയോട് ഈ വിധം പെരുമാറുന്നത് രാജ്യത്തെ ഭരണഘടനയെ അപമാനിക്കുന്നതിനു തുല്യമാണ്.


ഇതൊരു യൂനിയൻ സ്റ്റേറ്റാണ്. യൂനിയൻ സ്റ്റേറ്റിന് ഭരണഘടന നൽകുന്ന അവകാശങ്ങൾ വായിച്ചുനോക്കിയാൽ വ്യക്തമായും മനസിലാവുന്നതാണ് അതിന്റെ ജനാധിപത്യാവകാശങ്ങൾ. അതൊക്കെ അറിയാമായിരുന്നിട്ടും മറ്റ് എന്തിൻ്റെയോ ബാധ്യത പേറിക്കൊണ്ട് ഇടതുഭരണത്തെ ഇല്ലാതാക്കാമെന്ന് വിചാരിക്കുന്നുണ്ടെങ്കിൽ ആ വിചാരം പരാജയപ്പെടുക തന്നെ ചെയ്യും. ഇത് കേരളമാണ് നവോത്ഥാനത്തിന്റെ ഉജ്ജ്വല ചരിത്രം പിറന്ന മണ്ണ്. അതിൽനിന്ന് ഉയർന്നുവന്ന മാനവികതയും രാഷ്ട്രീയവുമാണ് ഇപ്പോഴും ഈ മണ്ണിനെ നയിച്ചുകൊണ്ടിരിക്കുന്നത്. അത് ഇനിയും ഇങ്ങനെ തുടരുക തന്നെ ചെയ്യും.

(മുൻ റവന്യൂ വകുപ്പ് മന്ത്രിയും സി.പി.ഐ മുതിർന്ന നേതാവുമാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  a month ago