HOME
DETAILS
MAL
രാജ്യത്ത് കൊവിഡ് കുറയുന്നു; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 22,270 പേര്‍ക്ക്
backup
February 19 2022 | 05:02 AM
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. മുന്‍ദിവസത്തേക്കാള്‍ 14 ശതമാനം കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഡിസംബര്‍ 31 ന് ശേഷം രേഖപ്പെടുത്തുന്ന കുറഞ്ഞ പ്രതിദിന കണക്കാണിത്.
24 മണിക്കൂറിനിടെ 325 പേര് മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. 5,11,230 പേരെ ഇതുവരെ കൊവിഡില്‍ രാജ്യത്തിന് നഷ്ടമായെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 60298 രോഗമുക്തരായി.
നിലവില്‍ 2,53,739 പേരാണ് രാജ്യത്ത് രോഗബാധിതരായി വീടുകളിലും ആശുപത്രികളിലുമായി കഴിയുന്നത്. ഇതുവരെ 4,20,37,536 പേരാണ് ആകെ രോഗമുക്തരായത്. അതേസമയം വാക്സീനേഷനില്‍ ഇന്ത്യ വലിയ മുന്നേറ്റമാണ് നടത്തിയത്. വാക്സീനേഷനില്‍ ഇന്ത്യ 175.03 കോടി പിന്നിട്ടു.
https://twitter.com/ANI/status/1494884458964860928
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."