വെള്ളമുണ്ടയിലെ ഇരട്ടക്കൊലപാതകം: പ്രതി വിശ്വനാഥന് കുറ്റക്കാരന്‍; പ്രതിയെ കുരുക്കാന്‍ അന്വേഷണ സംഘം നിരീക്ഷിച്ചത് എഴുന്നൂറോളം പേരെ
കല്‍പ്പറ്റ: വയനാട് വെള്ളമുണ്ടയിലെ ഇരട്ടക്കൊലപാതകത്തില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി വിധിച്ചു. കല്പറ്റ സെഷന്‍സ് കോടതി ജഡ്ജി വി.ഹാരിസിന്റേതാണ് വിധി. തൊട്ടില്‍പാലം സ്വദേശി വിശ്വനാഥനാണ് കേസിലെ പ്രതി. പ്രതിയെ കണ്ടെത്താന്‍ അന്വേഷണ സംഘം എഴുന്നൂറോളം പേരെ നിരീക്ഷിച്ചു. ഇതിനൊടുവിലാണ് വിശ്വനാഥന് പിടിയിലാകുന്നത്.
2018 ജൂലൈ ആറിനാണ് നവദമ്പതികളായ വെള്ളമുണ്ട കണ്ടത്തുവയല്‍ ഉമ്മര്‍(26), ഭാര്യ ഫാത്തിമ(19) എന്നിവരെ മോഷണശ്രമത്തിനിടെ വിശ്വനാഥന് കൊലപ്പെടുത്തിയത്. ഇരുവരെയും കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ടു മാസത്തിന് ശേഷം സെപ്റ്റംബറില്‍ കോഴിക്കോട് തൊട്ടില്‍പ്പാലം കാവിലുംപാറ പഞ്ചായത്തിലെ മരുതോറയില്‍ കലങ്ങോട്ടുമ്മല്‍ വിശ്വനാഥന് (45)അറസ്റ്റിലായി.
മോഷണത്തിനായി വീട്ടില്‍ കയറിയ വിശ്വനാഥന് ഉറങ്ങിക്കിടന്ന ഫാത്തിമയുടെ മാല പൊട്ടിക്കാന്‍ ശ്രമം നടത്തിയതാണ് ഇരട്ട കൊലപാതകത്തില്‍ കലാശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."