HOME
DETAILS
MAL
ദീപുവിന്റെ മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പ്രാഥമിക പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്
backup
February 19 2022 | 13:02 PM
- കരള്‍ രോഗം മൂര്‍ഛിച്ചതും ആരോഗ്യനില വഷളാക്കി
കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി20 പ്രവര്ത്തകന് ദീപുവിന്റെ മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പ്രാഥമിക പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. ദീപുവിന്റെ തലയില്‍ രക്തം കട്ടപിടിച്ചിരുന്നു. തലയോട്ടിയില്‍ രണ്ടിടത്ത് ക്ഷതമേറ്റിട്ടുണ്ട്. കരള്‍ രോഗം മൂര്‍ഛിച്ചതും ദീപുവിന്റെ ആരോഗ്യനില വഷളാക്കി.
ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതോടെ മരണം സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹം സംസ്കരിച്ചു. കാക്കനാട് അത്താണിയിലെ പൊതുശ്മശാനത്തിലായിരുന്നു സംസ്കാരം. മൃതദേഹം വീട്ടിലും കിഴക്കമ്പലത്തും പൊതുദര്‍ശനത്തിന് വെച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."