HOME
DETAILS
MAL
ബാങ്ക് വിളി സമയത്ത് ഉച്ചത്തിൽ സംഗീതം വെച്ചാൽ 1,000 റിയാൽ പിഴ
backup
February 20 2022 | 08:02 AM
റിയാദ്: സഊദിയിലെ പള്ളികളിൽ നിന്ന് ബാങ്കോ ഇഖാമത്തോ വിളിക്കുന്ന സമയം ഉച്ചത്തിൽ മ്യൂസിക് പ്രവർത്തിക്കുന്നവർക്ക് 1,000 റിയാൽ പിഴ ചുമത്തും. കുറ്റം ആവർത്തിക്കുന്നവർക്ക് പിഴ 2000 റിയാലായി ഉയർത്തും. പള്ളികളിൽ നിന്ന് ബാങ്ക് വിളിക്കുന്ന സമയത്ത് ഉച്ചത്തിൽ മ്യൂസിക് പ്രവർത്തിക്കുന്നവർക്ക് മാത്രമേ പിഴ ചുമത്തുകയുള്ളൂ. കാറുകളിലും വീടുകളിലും വെച്ച് ഇങ്ങിനെ ചെയ്യുന്നതും കുറ്റകരമാണ്.
കൂടാതെ പരിസരവാസികൾക്ക് പ്രയാസങ്ങളുണ്ടാക്കുന്ന വിധം സംഗീതങ്ങളോ മറ്റോ ഉച്ചത്തിൽ പ്രവർത്തിച്ചാൽ, പരിസരവാസികൾ പരാതിപറയുന്ന പക്ഷം 500 റിയാൽ പിഴ ചുമത്തും. പൊതു അഭിരുചി നിയമ ലംഘനങ്ങളിൽ ഉൾപ്പെടുന്നതാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."