കനത്ത പൊലിസ് സുരക്ഷയില്‍ മാതാവിനെ കാണാന്‍ സിദ്ദീഖ് കാപ്പന് വേങ്ങരയിലെ വീട്ടിലെത്തി
മലപ്പുറം: മാതാവിനെ കാണാനായി കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പന് മലപ്പുറം വേങ്ങരയിലെ വീട്ടിലെത്തി. ഇന്ന് രാവിലെ 10 മണിയോടെ കനത്ത പൊലിസ് സുരക്ഷയിലാണ് വീട്ടിലെത്തിയത്. അസുഖബാധിതയായ മാതാവിനെ കാണാന്‍ സുപ്രിം കോടതിയാണ് അഞ്ചുദിവസത്തെ ജാമ്യം അനുവദിച്ചിരുന്നത്.
കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. മാതാവിനെയും അടുത്ത ബന്ധുക്കളെയും മാത്രമേ കാണാനാവൂ എന്നും മാധ്യമങ്ങളെ കാണരുതെന്നും കോടതിയുടെ നിര്‍ദേശമുണ്ട്.
90 വയസ്സുണ്ട് കാപ്പന്റെ മാതാവ് കദീജക്കുട്ടിക്ക്. അവരുടെ ആരോഗ്യം പരിഗണിച്ച് സിദ്ദീഖ് കാപ്പന് ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് കെ.യു.ഡബ്ല്യൂ.ജെ ആണ് സുപ്രിം കോടതിയെ സമീപിച്ചത്.
മാതാവിന്റെ ആരോഗ്യം ദിനംപ്രതി ക്ഷയിച്ചു വരികയാണ്. ബോധം വീണ്ടെടുക്കുന്ന സമയമെല്ലാം മകനെ അന്വേഷിക്കുമെന്നും ഹരജിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."