HOME
DETAILS
MAL
പഞ്ചാബില്‍ ബൂത്തുകള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് സോനുസൂദിനെ തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മിഷന്
backup
February 20 2022 | 11:02 AM
ചണ്ഡിഗഡ്: സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബില്‍ ബോളിവുഡ് നടന് സോനു സൂദിനെ ബൂത്തുകള്‍ സന്ദര്‍ശിക്കുന്നതില്‍നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് തടഞ്ഞു. താരം വോട്ടര്‍മാരെ സ്വാധീനിക്കുന്നു എന്ന് കാണിച്ചാണ് നടപടി. അദ്ദേഹത്തിന്റെ കാര്‍ പിടിച്ചെടുക്കുകയും ചെയ്തു. ശിരോമണി അകാലി ദള്‍ ആണ് സോനു സൂദിനെതിരെ പരാതി നല്‍കിയത്.
സോനുവിന്റെ സഹോദരി മാവിക സൂദ് മോഗ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ്.
അതേസമയം, പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. എല്ലാ മേഖലകളിലും കനത്ത പോളിംഗ് രേഖപ്പെടുത്തുന്നുണ്ട്. അതിര്‍ത്തി ഗ്രാമങ്ങളിലെ ബൂത്തുകളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. പ്രചാരണ രംഗത്തെ ആവേശം തന്നെയാണ് ബൂത്തുകളിലും പ്രതിഫലിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."