കാസര്‍കോട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ ജില്ലാ ഓഫിസ് താഴിട്ടു പൂട്ടി
- കാസര്‍ക്കോട്ടേക്കുള്ള യാത്ര സംസ്ഥാന പ്രസിഡന്റ് റദ്ദാക്കി
- സി.പി.എം പിന്തുണയോടെ ലഭിച്ച സ്ഥിരം സമിതി ചെയര്മാന് സ്ഥാനങ്ങള്‍ രാജി വെക്കണമെന്ന് ആവശ്യം
കാസര്‍കോട്: ജില്ലയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ പോര് തുടങ്ങിയതോടെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ ജില്ലാ ഓഫിസിനു മുന്നില്‍ മുദ്രാവാക്യം പ്രതിഷേധിക്കുകയും ഓഫിസ് താഴിട്ട് പൂട്ടുകയും ചെയ്തു. പാര്‍ട്ടിയുടെ ജില്ലാ ആസ്ഥാനത്തിന് ഒട്ടനവധി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും തുടര്‍ന്ന് ഓഫിസിന്റെ കവാടം താഴിട്ടു പൂട്ടുകയും ചെയ്തത്.
സംഭവം അറിഞ്ഞു കാസര്‍ക്കോട്ടെ മൂന്നു പരിപാടികളില്‍ ഇന്നലെ സംബന്ധിക്കേണ്ടിയിരുന്ന സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് യാത്ര റദ്ദാക്കി. കെ സുരേന്ദ്രന് ജില്ലയില്‍ എത്തുന്നുണ്ടെന്നറിഞ്ഞ മഞ്ചേശ്വരം,കുമ്പള,കാസര്‍കോട് മേഖലയിലെ പ്രവര്‍ത്തകരാണ് ജില്ലാ ആസ്ഥാനത്ത് കടുത്ത പ്രതിഷേധവുമായി എത്തിയത്.
കുമ്പള പഞ്ചായത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകനായ വിനുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സി.പി.എം അംഗമായ കൊ ഗ്ഗുവിനു പഞ്ചായത്ത് ഭരണസമിതിയില്‍ സ്ഥിരം സമിതി ചെയര്മാന് സ്ഥാനം ലഭിക്കുന്നതിന് ബി.ജെ.പി പിന്തുണ നല്കിയ വിഷയവും. ജില്ലയിലെ പ്രമാദമായ ചില കൊലക്കേസുകളിലും,വധശ്രമ കേസുകളിലും പ്രതിയായിരുന്ന കാസര്‍കോട് ജെ.പി കോളനിയിലെ ജ്യോതിഷ് നാല് ദിവസം മുമ്പ് ആത്മഹത്യ ചെയ്ത സംഭവവും ചൂണ്ടി കാട്ടിയാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
വിനുവിനെ കൊലപ്പെടുത്തിയ കേസില്‍ കൊഗ്ഗുവിനെ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി കുറ്റക്കാരനാണെന്നു കണ്ടു ഏഴു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഇതോടെ കുമ്പള,മഞ്ചേശ്വരം മേഖലയിലെ പ്രവര്‍ത്തകര്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ തിരിഞ്ഞു. അതെ സമയം സെഷന്‍സ് കോടതി വിധിച്ച ശിക്ഷയില്‍ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് ഹൈക്കോടതി ശിക്ഷ നാല് വര്‍ഷമായി കുറച്ചിട്ടുണ്ടെന്നും ഇതേ തുടര്‍ന്ന് ശിക്ഷ ഒഴിവാക്കാന്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ടെന്നും സി.പി.എം നേതാക്കള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."