മുജീബ് ഫൈസിക്ക് റിയാദ് എസ് ഐ സി യാത്രയയപ്പ് നൽകി
റിയാദ്: പതിറ്റാണ്ടിലേറെ നീണ്ട പ്രവാസത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന, സമസ്ത ഇസ്‌ലാമിക് സെന്റർ (എസ് ഐ സി) റിയാദ് സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ മുജീബ് ഫൈസി മമ്പാടിന് എസ് ഐ സി യാത്രയയപ്പ് നൽകി. എസ് ഐ സി റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സലീം വാഫി മൂത്തേടം ആമുഖ ഭാഷണം നടത്തി. പ്രസിഡന്റ് മുഹമ്മദ് കോയ വാഫി ഉപഹാരം നൽകി.
എസ് ഐ സി സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി ഷാഫി ദാരിമി,ബഷീർ ഫൈസി ചെരക്കാപറമ്പ്, വാദിനൂർ ഹജ്ജ് ആൻഡ് ഉംറ സർവീസ് ചീഫ് അമീർ ബഷീർ ഫൈസി ചുങ്കത്തറ, അബ്ദുറഹ്മാൻ ഫറോക്ക്, അബ്ദുറഹ്മാൻ ഹുദവി പട്ടാമ്പി ആശംസകൾ നേർന്നു സംസാരിച്ചു. മുജീബ് ഫൈസി മമ്പാട് യാത്രയയപ്പിന് നന്ദി പറഞ്ഞ് പ്രസംഗിച്ചു.
സൈതലവി ഫൈസി പനങ്ങാങ്ങര, സജീർ ഫൈസി തളച്ചിറ, സമീർ പുത്തൂർ, ഉമർ കോയ ഹാജി യൂനിവേഴ്സിറ്റി, നൗഫൽ വാഫി, ഉമർ ഫൈസി, സുലൈമാൻ ഹുദവി ഊരകം, സുലൈമാൻ ഫൈസി, ഇസ്മാഈൽ ഹുദവി, ഇർഷാദ് വാഫി സംബന്ധിച്ചു.
അബ്ദുൽ ഗഫൂർ ചുങ്കത്തറ, നാസർ പെരിന്തൽമണ്ണ, മുജീബ്, ഫാസിൽ കണ്ണൂർ, അഷ്റഫ് വളാഞ്ചേരി, ജുനൈദ് മാവൂർ തുടങ്ങിയവർ നേതൃത്വം നൽകി.
ഹാരിസ് മൗലവി നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."