HOME
DETAILS
MAL
കേരളത്തില്‍ തുടര്‍ഭരണത്തിന് സാധ്യത; പി.എസ്.സി സമരം തിരിച്ചടിയാവില്ല: വെള്ളാപ്പള്ളി നടേശന്
backup
February 19 2021 | 11:02 AM
ആലപ്പുഴ: എല്‍.ഡി.എഫിന് തുടര്‍ഭരണ സാധ്യതയുണ്ടെന്നും ജനക്ഷേമ പദ്ധതികള്‍ ഗുണം ചെയ്തുവെന്നും എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്. ഉദ്യോഗാര്‍ഥികളുടെ സമരം സര്‍ക്കാരിന് തിരിച്ചടിയാകില്ലെന്നും വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മാധ്യമങ്ങള്‍ എന്തൊക്കെ പ്രചരണം നടത്തിയിട്ടും ജനക്ഷേമ പദ്ധതികളിലൂടെയാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുന്നേറ്റം നടത്തിയത്. ദുരിത കാലത്ത് സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ചു. ഇതാണ് വോട്ടായി മാറിയതെന്ന് വെള്ളാപ്പാള്ളി പറഞ്ഞു.
സ്ഥാനാര്‍ഥി നിര്‍ണയത്തിന് ശേഷം എസ്.എന്‍.ഡി.പി. നിലപാട് വ്യക്തമാക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സാമൂഹിക നീതി പാലിച്ചോയെന്ന് നോക്കിയാകും നിലപാട് എടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."