കൊവിഡ് മരണം നാലായിരം കടന്നത് ആരുമറിഞ്ഞില്ല; ഒന്നു ഞെട്ടാന്‍പോലും മലയാളി മറക്കുന്നു
തിരുവനന്തപുരം: ഇന്ന് കൊവിഡ് മൂലമുള്ള മരണം സ്ഥിരീകരിച്ചത് 15 മരണങ്ങള്‍. ഇതോടെ കൊവിഡ് മൂലമുണ്ടായ കേരളത്തിലെ മരണനിരക്ക് 4061 ആയി ഉയര്‍ന്നു. അപ്പോഴും മലയാളികള്‍ക്ക് ആശങ്കകളേയില്ല. മരണം തുടര്‍ക്കഥയാകുമ്പോഴും പഴയ ജാഗ്രതയോ സുക്ഷ്മതയോ ജനങ്ങളും സ്വീകരിക്കുന്നുമില്ല. ബസിലും ട്രെയിനിലും പൊതു നിരത്തിലും ആശുപത്രികളിലും എവിടെയും സാമൂഹിക അകലമെന്നതും പഴങ്കഥയായി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍.ഐ.വി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുകയും ചെയ്യും. ഇപ്പോഴും കേരളത്തില്‍ മരണനിരക്ക് പിടിച്ചു നിര്‍ത്താനായി എന്നതാണ് ആരോഗ്യ വകുപ്പിന്റെയും അവകാശവാദം. നാഴികക്കു നാല്‍പ്പതുവട്ടം മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ഇതാവര്‍ത്തിക്കുകയും ചെയ്യുന്നു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 288 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,54,520 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,45,239 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9191 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1093 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 67 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 368 ഹോട്ട് സ്പോട്ടുകളാണുള്ളത്.
33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4854 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 387, കൊല്ലം 427, പത്തനംതിട്ട 566, ആലപ്പുഴ 305, കോട്ടയം 378, ഇടുക്കി 93, എറണാകുളം 537, തൃശൂര്‍ 430, പാലക്കാട് 107, മലപ്പുറം 578, കോഴിക്കോട് 590, വയനാട് 142, കണ്ണൂര്‍ 202, കാസര്‍ഗോഡ് 112 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 59,814 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,61,789 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."