HOME
DETAILS
MAL
ആഴക്കടല്‍ മല്‍സ്യബന്ധനത്തെക്കുറിച്ച് അമേരിക്കയില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് മേഴ്‌സിക്കുട്ടിയമ്മ
backup
February 20 2021 | 10:02 AM
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനത്തെക്കുറിച്ച് ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ.
ഇഎംസിസി പ്രതിനിധികള്‍ കേരളത്തില്‍ വന്ന് തന്നെ കണ്ടിട്ടുണ്ടെന്നും ആളുകള്‍ വന്ന് കാണുന്നത് അപരാധമല്ലെന്നും നയം അനുസരിച്ചേ തീരുമാനം എടുക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന വാദം അവര്‍ ആവര്‍ത്തിച്ചു. പ്രതിനിധികള്‍ തന്നെ കണ്ടതിന് ആഴക്കടല്‍ മത്സ്യബന്ധന അനുമതി ആവാം എന്ന് പ്രതിപക്ഷ നേതാവ് ദുര്‍വ്യാഖ്യാനം ചെയ്തു. പ്രതിപക്ഷ നേതാവ് ഇത്രയും തരംതാഴരുതെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."