ആഴക്കടല്‍ മത്സ്യബന്ധനം; ആരോപണങ്ങളില്‍ ഉറച്ച് ചെന്നിത്തല, കൂടുതല്‍ രേഖകള്‍ പുറത്തുവിട്ടു
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ സര്‍ക്കാരിനെതിരെ കൂടുതല്‍ രേഖകള്‍ പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇ.എം.സി.സിയുമായി അസന്‍ഡില്‍വെച്ച് ഒപ്പുവെച്ച ധാരണാപത്രവും പള്ളിപ്പുറത്ത് ഭൂമി അനുവദിച്ച സര്‍ക്കാരിന്റെ ഉത്തരവുമാണ് ചെന്നിത്തല പുറത്തുവിട്ടത്.
സര്‍ക്കാര്‍ പലതും മൂടിവെക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. നടക്കില്ലെന്ന് പറഞ്ഞ് മേഴ്സികുട്ടിയമ്മ ഓടിച്ചുവിട്ട കമ്പനിയെ ഓടിച്ചെന്ന് ജയരാജന്‍ പിടിച്ചുകൊണ്ട് വന്ന് പദ്ധതി നടപ്പാക്കാന്‍ സ്ഥലം കൊടുത്തു. മുഖ്യമന്ത്രിയുടെ യാനങ്ങള്‍ നിര്‍മിക്കാനുള്ള കരാറില്‍ ഒപ്പിച്ചതായും ചെന്നിത്തല പറഞ്ഞു.
കേരളത്തിലും ന്യൂയോര്‍ക്കിലുമായി മന്ത്രി ചര്‍ച്ച നടത്തി. കമ്പനി പ്രതിനിധികളെ കണ്ടെന്ന് മന്ത്രി സമ്മതിച്ചത് ചിത്രം പുറത്തുവിട്ടതോടെ മാത്രമാണ്. പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചില്ലെങ്കില്‍ സ്ഥലം അനുവദിച്ചതെന്തിനെന്ന് ചെന്നിത്തല ചോദിച്ചു.
ഇഎംസിസി സി.ഇ.ഒ ഫിഷറീസ് മന്ത്രിക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടതായി വിവരമുണ്ട്. മുഖ്യമന്ത്രി മറുപടി പറയണം, നിഷേധിച്ചാല്‍ അംഗീകരിക്കാമെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."