മുള്ളി വഴി ഊട്ടി യാത്ര തടഞ്ഞ് തമിഴ്നാട് വനംവകുപ്പ്
അഗളി
മുള്ളി - മഞ്ചൂർ ഊട്ടി പാതയ്ക്ക് തമിഴ്നാട് വനം വകുപ്പിന്റെ റെഡ് സിഗ്നൽ. ഇന്നലെ ഉച്ചയോടെ കോയമ്പത്തൂർ ഡി.എഫ്.ഒ അശോക് കുമാറിന്റെ നിർദേശ പ്രകാരം ചെക്ക് പോസ്റ്റിൽ യാത്രക്കാരെ തടഞ്ഞു.
വിനോദ സഞ്ചാരികളെ കടത്തിവിടരുതെന്ന് തമിഴ്നാട് കഴിഞ്ഞയാഴ്ച്ച കേരള പൊലിസ് ഔട്ട് പോസ്റ്റിൽ അറിയിച്ചിരുന്നു. എന്നാൽ സംസ്ഥാന തലത്തിൽ തീരുമാനമില്ലാത്തതിനാൽ നടപ്പാക്കാനാവില്ലെന്ന് കേരളാ പൊലിസ് മറുപടി നൽകിയിരുന്നു.
തൊട്ടുപിന്നാലെയാണ് യാതൊരു മുന്നറിയിപ്പും നൽകാതെ ഇന്നലെ യാത്രക്കാരെ തടഞ്ഞത്.
സംഭവം അറിഞ്ഞതിനു പിന്നാലെ തമിഴ്നാടുമായി ബന്ധപ്പെട്ടുവരികയാണെന്ന് പാലക്കാട് കലക്ടറുടെ ഓഫിസ് അറിയിച്ചു. മണ്ണാർക്കാട് ഭാഗത്തുനിന്ന് ഊട്ടിയിലേക്കുള്ള എളുപ്പവഴിയാണിത്. തമിഴ്നാട് വനം വകുപ്പ്, വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥർക്കും പ്രദേശവാസികൾക്കും മാത്രമാണ് നിലവിൽ ഈ റോഡിലൂടെ യാത്രയ്ക്ക് അനുമതി. വന്യമൃഗങ്ങളുടെ എണ്ണം വർധിച്ചതിനാലാണ് യാത്ര വിലക്കിയതെന്നാണ് തമിഴ്നാട് വനംവകുപ്പിന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."