HOME
DETAILS
MAL
ഭൂമി തരംമാറ്റം അപേക്ഷകൾ ആറ് മാസം കൊണ്ട് തീർപ്പാക്കും സർക്കാർ പ്രഖ്യാപനം നിയമസഭയിൽ
backup
February 23 2022 | 06:02 AM
തിരുവനന്തപുരം
ഭൂമി തരം മാറ്റം അപേക്ഷകൾ ആറു മാസം കൊണ്ടു തീർപ്പാക്കാനുള്ള പദ്ധതി സർക്കാർ നിയമസഭയിൽ പ്രഖ്യാപിച്ചു. ആയിരത്തോളം ജീവനക്കാരെ താൽക്കാലികമായി നിയമിച്ചും സ്ഥല പരിശോധനയ്ക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയും റവന്യു വകുപ്പ് ഉത്തരവിറക്കിയതായി മന്ത്രി കെ. രാജൻ സഭയിൽ അറിയിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി. നിലവിലുള്ള അപേക്ഷകളിൽ ജനുവരി 31 വരെ ലഭിച്ചവ ആറു മാസം കൊണ്ട് തീർപ്പാക്കുന്ന വിധത്തിലാണ് നടപ്പാക്കുക. തരം മാറ്റ അപേക്ഷകൾ സമയബന്ധിതമായി തീർക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ശക്തമായ നടപടിയെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."