HOME
DETAILS
MAL
രാജ്യത്ത് 15,102 പുതിയ കോവിഡ് കേസുകള്‍ കൂടി; 278 മരണം
backup
February 23 2022 | 07:02 AM
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,102 പുതിയ കോവിഡ് കേസുകള്‍. 278 മരണവും കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 5,12,622 ആയി.
24 മണിക്കൂറിനിടെ 31,377 പേരാണ് രോഗമുക്തി നേടിയത്. ആകെ 4,21,89,887 പേര് രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.1,64,522 ആണ് രാജ്യത്ത് സജീവ കോവിഡ് കേസുകള്‍.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.28 ശതമാനം രേഖപ്പെടുത്തിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യവ്യാപകമായി കോവിഡ് വാക്സിനേഷന് ഡ്രൈവിന് കീഴില്‍ ഇതുവരെ 1,76,19,39,020 പേര്‍ക്ക് വാക്സിന് ഡോസുകള്‍ നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."