HOME
DETAILS
MAL
ഇന്ത്യ-പാക് പ്രശ്നം: മോദിയെ ടെലിവിഷൻ സംവാദത്തിന് ക്ഷണിച്ച് ഇമ്രാൻഖാൻ
backup
February 23 2022 | 07:02 AM
ഇസ്ലാമാബാദ്
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടെലിവിഷൻ സംവാദത്തിന് ക്ഷണിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ. മോസ്കോയിൽ സന്ദർശനത്തിനെത്തിയ അദ്ദേഹം റഷ്യൻ ടി.വി നെറ്റ്വർക്കായ ആർ.ടിക്കു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പാകിസ്താനും ഇന്ത്യയും തമ്മിലെ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കപ്പെടുന്നത് ഉപഭൂഖണ്ഡത്തിലെ 100 കോടിയിലേറെ വരുന്ന ജനങ്ങൾക്ക് പ്രയോജനപ്പെടുമെന്നും ഇമ്രാൻഖാൻ പറഞ്ഞു. 2018ൽ താൻ അധികാരത്തിലെത്തിയ ഉടൻ ഇന്ത്യയിലെത്തി കശ്മിർ പ്രശ്നം പരിഹരിക്കാൻ ചർച്ചയ്ക്കുള്ള സന്നദ്ധത അറിയിച്ചിരുന്നെങ്കിലും ഇന്ത്യ അനുകൂലമായി പ്രതികരിച്ചിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."