നാളെ മുതൽ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേയ്ക്ക് പോകണമെങ്കിൽ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; പ്രവാസികളുടെ യാത്രക്ക് ചിലവ് ഏറും
ജിദ്ദ: തിങ്കളാഴ്ച മുതൽ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേയ്ക്ക് പോകുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാകണമെന്ന നിബന്ധന പ്രവാസികൾക്ക് ഭാരിച്ച ചെലവുള്ളതാക്കുന്നുവെന്ന് ആക്ഷേപം. അതേ സമയം പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് വിവിധ പ്രവാസി സംഘടനകൾ ആവശ്യപ്പെട്ടു.
നിലവിൽ സഊദിയിൽ കൊവിഡ് പരിശോധന നടത്താൻ വാറ്റ് അടക്കം 300 റിയാൽ വേണം. ദുബായിൽ 150 ദിര്‍ഹത്തിന് അടുത്തുമാണ്. ഒമാനില്‍ ഇതിന്റെ രണ്ടിരട്ടിയാകും. സഊദിയിൽ നിന്ന് കേരളത്തിലേക്കുള്ള നിലവിലെ വിമാന ടിക്കറ്റ് നിരക്ക് ശരാശരി 1750 റിയാലിന് അടുത്തുമാണ്. നാട്ടിലെത്തിയ ഉടന്‍ വീണ്ടും കൊവിഡ് പരിശോധന നടത്തണം. അതിന് 2,200 രൂപ വരും. വീട്ടില്‍ ക്വാറന്റൈന്‍ സൗകര്യമില്ലെങ്കില്‍ ഹോട്ടല്‍ മുറിയെടുക്കേണ്ടിവരും. അതും വലിയ ചെലവുള്ളതാണ്.തിരിച്ച് വരുമ്പോഴും കൊവിഡ് പരിശോധന വേണം.
കനത്ത ടിക്കറ്റ് നിരക്കാണ് കേരള-ഗള്‍ഫ് പാതയില്‍ നിലവിൽ. എല്ലാം കൂടി കുറഞ്ഞത് ഒരു ലക്ഷം രൂപ വേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍.
സർക്കാർ നി൪ദേശിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, യു.കെ, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലേയ്ക്ക് പോകുന്ന ഓരോ പ്രവാസിയും, 72 മണിക്കൂറിനുള്ളില്‍ ആര്‍ടി-പിസിആര്‍ ടെസ്റ്റ് നടത്തി, കൊറോണ നെഗറ്റീവ് ആണെന്ന റിപ്പോര്‍ട്ട് എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം.മാത്രമല്ല ചെക്ക്-ഇന്‍ സമയത്ത് ആ റിപ്പോര്‍ട്ട് ഹാജരാക്കുകയും ചെയ്യണം. ഇതിനു ശേഷം മാത്രമേ യാത്രക്കാരെ വിമാനത്തില്‍ പ്രവേശിപ്പിയ്ക്കുകയുള്ളൂ..
പ്രവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്ന നടപടിയാണ് ഇത്. പണവും, സമയവും ഒരുപോലെ ചിലവാക്കിയാലേ റിപ്പോര്‍ട്ട് കിട്ടുകയുള്ളു. സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട പാവപ്പെട്ട പ്രവാസികള്‍ക്ക് ഇതിനു ബുദ്ധിമുട്ടുകള്‍ ഉണ്ട്. ഇതുമൂലം പലര്‍ക്കും യാത്ര പോലും മുടങ്ങാനും ഇട വരുമെന്ന് വിവിധ പ്രവാസി സംഘടനകൾ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."