HOME
DETAILS

കുമ്പളയിലെ ചേരിപ്പോര് ; സി.പി.എം പിന്തുണയിൽ ജയിച്ച ബി.ജെ.പി സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ രാജിവച്ചു

  
backup
February 23 2022 | 21:02 PM

86564534532-2


സ്വന്തം ലേഖകൻ
കാസർകോട്
ബി.ജെ.പിയിലെ ഭിന്നത പരിഹരിക്കാൻ കുമ്പള പഞ്ചായത്തിൽ സി.പി.എം പിന്തുണയോടെ വിജയിച്ച രണ്ട് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ ഉൾപ്പെടെ എട്ട് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളും രാജിവച്ചു.
കുമ്പള പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എസ്. പ്രേമലത, പ്രേമാവതി, അംഗങ്ങളായ മോഹന ബംബ്രാണ, പുഷ്പലത പി. ഷെട്ടി, എം.ഒ സുലോചന, ശോഭ, അജയ, വിവേകാനന്ദ ഷെട്ടി എന്നിവരാണു രാജിവച്ചത്. ഇന്നലെ വൈകിട്ട് സെക്രട്ടറി മുമ്പാകെ ഇവർ രാജിക്കത്ത് നൽകി. ബി.ജെ.പിയുടെ മറ്റൊരു അംഗമായ വിദ്യ എൻ. പൈ സ്ഥലത്തില്ലാത്തിനാൽ രാജിക്കത്ത് നൽകിയില്ല.
ബി.ജെ.പി ജില്ലാ കോർ കമ്മിറ്റിയുടെയും സംസ്ഥാന നേതൃത്വത്തിന്റെയും തീരുമാനപ്രകാരമാണ് രാജി. സി.പി.എം പിന്തുണയോടെ വിജയിച്ച സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച കുമ്പള മേഖലയിലെ ബി.ജെ.പി പ്രവർത്തകർ പാർട്ടി ജില്ലാ കമ്മിറ്റി ഓഫിസ് താഴിട്ട് പൂട്ടി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തെ തുടർന്നാണ് സമവായ നടപടിയുമായി ജില്ലാ നേതൃത്വം രംഗത്തെത്തിയത്. പ്രവർത്തകർ ഉന്നയിക്കുന്ന മറ്റു വിഷയങ്ങളിൽ സംസ്ഥാനനേതൃത്വം അന്തിമ തീരുമാനമെടുക്കുമെന്നു കുമ്പളയിലെ പഞ്ചായത്ത് അംഗങ്ങൾക്കൊപ്പം വാർത്താസമ്മേളനം നടത്തിയ ജില്ലാപ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ പറഞ്ഞു. പ്രതിഷേധം കനക്കുന്നതിനിടെ കഴിഞ്ഞദിവസം സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ സാന്നിധ്യത്തിൽ ജില്ലാ കോർകമ്മിറ്റി യോഗം ചേർന്നിരുന്നു.
അതേസമയം, സി.പി.എമ്മുമായുള്ള കൂട്ടുകെട്ടിനു പിന്തുണ നൽകിയ നേതാക്കൾക്കെതിരേ നടപടിയെടുക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് ഒരുവിഭാഗം പ്രവർത്തകരുടെ തീരുമാനം. ഇന്നുവരെ സംസ്ഥാന നേതാക്കൾക്കു സമയം നൽകിയിട്ടുണ്ട്. തങ്ങളുടെ ആവശ്യം പരിഹരിച്ചില്ലെങ്കിൽ പ്രതിഷേധം തുടരുമെന്നും പ്രവർത്തകർ പറയുന്നു.


പ്രവർത്തകർ തന്നെ ബി.ജെ.പി ജില്ലാകമ്മിറ്റി ഓഫിസ് താഴിട്ടുപൂട്ടിയതടക്കമുള്ള പ്രതിഷേധങ്ങൾ പാർട്ടിക്കു സംസ്ഥാനതലത്തിൽ തന്നെ നാണക്കേടായി മാറിയിരുന്നു.
കുമ്പള പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിലെ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടിനെതിരേയായിരുന്നു പ്രതിഷേധം. പ്രശ്‌നത്തിൽ കെ. സുരേന്ദ്രൻ നേരിട്ടെത്തി ചർച്ച നടത്തി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എന്നാൽ സുരേന്ദ്രൻ എത്തിയിരുന്നില്ല.


സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് ഇതുവരെ തുടർന്ന പ്രേമലത, പ്രേമാവതി എന്നിവരെ പുറത്താക്കണമെന്നും ഈ പദ്ധതി ആവിഷ്‌കരിച്ച മുൻ ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത്, മണികണ്ഠ റൈ, പി. സുരേഷ് കുമാർ ഷെട്ടി എന്നീ നേതാക്കൾക്കെതിരേ നടപടി വേണമെന്നുമാണ് പ്രവർത്തകർ ആവശ്യപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-22-10-2024

PSC/UPSC
  •  2 months ago
No Image

ഇസ്റാഈല്‍ നാവിക താവളങ്ങളിലും വടക്കന്‍ മേഖലകളിലും ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണം; ടെല്‍ അവീവ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

International
  •  2 months ago
No Image

ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ യുകെജി വിദ്യാര്‍ഥി ബെഞ്ചില്‍ നിന്ന് വീണു; ചികിത്സയില്‍ വീഴ്ച്ച; രണ്ട് ലക്ഷം പിഴ നല്‍കാന്‍ ഉത്തരവ്

Kerala
  •  2 months ago
No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago
No Image

പൊതുമാപ്പ് 31ന് അവസാനിക്കും; ഇനിയും കാത്തിരിക്കരുതെന്ന് ജി.ഡി.ആർ.എഫ്.എ

uae
  •  2 months ago
No Image

ബഹ്റൈനിൽ കണ്ണൂർ സ്വദേശി ഹ്യദയാഘാതത്തെ തുടർന്ന് മരിച്ചു

bahrain
  •  2 months ago
No Image

ദാന ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് രണ്ട് ദിവസങ്ങളിലെ ആറ് ട്രെയിനുകൾ റദ്ദാക്കി

National
  •  2 months ago