ലാന്‍ഡിങ്ങിനിടെ നിയന്ത്രണം വിട്ടു, പൊട്ടിത്തെറി, വിമാനം രണ്ടായി പിളര്‍ന്നു..കത്തിയമര്‍ന്നു
ബാരാമതി: മഹാരാഷ്ട്രയിലെ ബാരാമതിയില്‍ എന്‍.സി.പി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍ കൊല്ലപ്പെട്ട വിമാനാപകടം അതിഭീകരമെന്ന് കാണിക്കുന്നതാണ് പുറത്തു വരുന്ന ദൃശ്യങ്ങള്‍. ബാരാമതിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തുന്നതിനിടെയാണ് സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നത്. അപകടത്തിന് പിന്നാലെ വിമാനം രണ്ടായി പിളര്‍ന്നു. പിന്നാലെ വിമാനം തീപിടിക്കുകയും പൂര്‍ണമായും കത്തി നശിക്കുകയും ചെയ്തു.
ലിയര്‍ജെറ്റ് 45വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 27ാം നമ്പര്‍ റണ്‍വേയിലാണ് വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചത്. വിമാനം ഇറങ്ങിയതിന് പിന്നാലെ വലത് വശത്തേക്ക് വിമാനം തെന്നിമാറി. വിമാനത്തില്‍ നിന്ന് 40 സെക്കന്‍ഡ് അലാറം ഉയര്‍ന്നു. പിന്നാലെ വിമാനം രണ്ടായി പിളരുകയും പൂര്‍ണമായും കത്തിനശിക്കുകയുമായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഇന്ന് രാവിലെ 8:45 നാണ് അപകടം നടന്നത്. രാവിലെ 8 മണിക്ക് മുംബൈയില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍ പെട്ടത്. കര്‍ഷകരുടെ റാലിയില്‍ പങ്കെടുക്കാന്‍ പോകവെയായിരുന്നു ദുരന്തം. വിമാനാപകടത്തില്‍ അജിത് പവാറടക്കം ആറുപേര്‍ മരിച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) സ്ഥിരീകരിച്ചു. അജിത് പവാറിന് പുറമെ രണ്ട് പൈലറ്റുമാരും അംഗരക്ഷകരുമുള്‍പ്പടെ ആറുപേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ഫൈസ് അഹമ്മദ് കിദ്വായ് കൂട്ടിച്ചേര്‍ത്തു.
a dramatic aviation accident occurred during landing as an aircraft lost control, exploded on the runway and split into two before being engulfed in flames, visuals show.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."