അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ്: പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ടുള്ള ഹരജി തള്ളി
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി കോടതി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി എ. മനോജാണ് വിധി പ്രഖ്യാപിച്ചത്. കേസില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കുന്നതിന് കോടതിയുടെ പ്രത്യേക ഉത്തരവ് വേണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ നെയ്യാറ്റന്‍കര നാഗരാജു സമര്‍പ്പിച്ച ഹരജിയിലാണ് വിധി.
പരാതിയില്‍ നേരത്തെ വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ അജിത് കുമാറിന് 'ക്ലീന്‍ ചിറ്റ്' നല്‍കിയുള്ള റിപ്പോര്‍ട്ടാണ് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇത് തള്ളിയ വിജിലന്‍സ് കോടതി, കേസില്‍ നേരിട്ട് അന്വേഷണം നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരേ അജിത് കുമാര്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയായിരുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അഴിമതി നിരോധന നിയമപ്രകാരം അനുമതി വേണമെന്നും അതു ഹാജരാക്കിയിട്ടില്ലെന്നുമുള്ള വാദം അംഗീകരിച്ചായിരുന്നു ഹൈക്കോടതി ഉത്തരവ്.
The Thiruvananthapuram Vigilance Court has rejected a plea seeking permission to prosecute ADGP M.R. Ajith Kumar in connection with a disproportionate assets complaint. The order was delivered by Vigilance Court Judge A. Manoj on a petition filed by advocate Neyyattinkara Nagaraju, who had sought a special court directive to initiate prosecution proceedings.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."