സര്‍ക്കാരുണ്ടാക്കാനില്ലെന്ന് ബി.ജെ.പി; പുതുച്ചേരി രാഷ്ട്രപതി ഭരണത്തിലേക്ക്
പോണ്ടിച്ചേരി: പുതുച്ചേരിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കില്ലെന്ന് ബി.ജെ.പി. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാതെ വി. നാരായണസാമി സര്‍ക്കാര്‍ രാജിവച്ചതിന് പിന്നാലെയാണ് ബി.ജെ.പിയുടെ പ്രതികരണം വന്നിരിക്കുന്നത്.
ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനായി ഞങ്ങള്‍ ആലോചിക്കുന്നില്ല. നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ അനുഗ്രഹത്തോടെ എന്‍.ഡി.എ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി. സാമിനാഥന്‍ പറഞ്ഞു.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇല്ലെന്ന് ബി.ജെ.പി വ്യക്തമാക്കിയതോടെ കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വരും.
കോണ്‍ഗ്രസിന്റെ അഞ്ചും ഡിഎംകെയുടെ ഒരു എംഎല്‍എയും രാജിവച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ മുഖ്യമന്ത്രി വി. നാരായണസാമി ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന് രാജിക്കത്ത് നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."