ഖമീസിൽ വാഹനാപകടത്തിൽ മരിച്ച ബീഹാർ സ്വദേശിയുടെ മൃതദേഹം മലയാളി സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ മറവ് ചെയ്തു
അബഹ: റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ച ബീഹാർ സ്വദേശിയുടെ മൃതദേഹം അഹദ് റുഫൈദയിൽ മറവ് ചെയ്തു. ബീഹാർ ബംഗറഹമാൻദി സ്വദേശി ഖാലിദ് സുലൈമാൻ്റെ (43) മൃതദേഹമാണ് ജിദ്ദ കോൺസുലേറ്റ് സാമൂഹ്യ ക്ഷേമ വിഭാഗം അംഗവും ഇന്ത്യൻ സോഷ്യൽ ഫോറം അസീർ സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡണ്ടുമായ ഹനീഫ് മഞ്ചേശ്വരത്തിൻ്റെ നേതൃത്വത്തിൽ അഹദ് റുഫൈദ മഖ്ബറയിൽ മറവു ചെയ്തത്.
നാല് ദിവസം മുമ്പ് അഹദ് റുഫൈദയിലുള്ള മൊബൈലി ഓഫീസിൽ നിന്നും അബ്ഷിർ സേവനം ശരിയാക്കി റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കവെ സഊദി പൗരൻ ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ വച്ചു മരിച്ച ഇദ്ദേഹത്തിൻറെ മൃതദേഹം അവിടുത്തെ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
നസീമ ബീവിയാണ് ഭാര്യ. എട്ട് വർഷം മുമ്പ് ഹൗസ് ഡ്രൈവർ വിസയിൽ എത്തിയ ഖാലിദിന് രണ്ടു മക്കളുണ്ട്. നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സോഷ്യൽ ഫോറം എക്സിക്യൂട്ടീവ് അംഗങ്ങളായ സലീം ഗുരുവാക്കരെ, മിഹ്റുദ്ദീൻ പോങ്ങനാട്, മൊയ്ദു കോതമംഗലം എന്നിവർ രംഗത്തുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."