HOME
DETAILS

സന്തോഷത്തെ വരവേല്‍ക്കാനൊരുങ്ങി മലപ്പുറം; സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്ക് വേദിയാകുന്ന പയ്യനാട്, കോട്ടപ്പടി സ്റ്റേഡിയങ്ങളില്‍ ഒരുക്കങ്ങള്‍ സജീവം

  
backup
February 24, 2022 | 8:16 AM

malappuram-santhosh-trophy-2022

എന്‍.സി ഷെരീഫ്

മഞ്ചേരി: വേനല്‍ചൂടിനെ കാല്‍പന്തുകളിയുടെ ആരവങ്ങള്‍ കൊണ്ട് കുളിരണിയിക്കാനുള്ള ഒരുക്കത്തിലാണ് മലപ്പുറം ജില്ല. കൊവിഡിന്റെ നിയന്ത്രണങ്ങള്‍ തീര്‍ത്ത അതിര്‍വരമ്പുകള്‍ ഭേദിച്ച് കിക്കോഫിന് വിസില്‍ മുഴങ്ങിയതോടെ പന്തുകൊണ്ട് മാന്ത്രിക ചുവടുകള്‍ വെച്ചവരുടെ നാട് ആവേശത്തിലാണ്. ഏപ്രില്‍ 15 മുതല്‍ മെയ് ആറു വരെ പയ്യനാട് സ്റ്റേഡിയത്തിലും കോട്ടപ്പടിയിലും പന്തുരുളുമ്പോള്‍ കളത്തിന് പുറത്ത് താരങ്ങള്‍ക്ക് പിന്തുണയുമായി മലപ്പുറമുണ്ടാകും. കായിക പ്രേമികളുടെ ആവേശത്തോട് ചേര്‍ന്ന് ഒരുക്കങ്ങള്‍ക്ക് വേഗതയേറ്റാന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കര്‍മരംഗത്തുണ്ട്. കാല്‍പ്പന്തുകളിയുടെ ആവേശകാഴ്ചകളിലേക്ക് ഇനി നാളുകള്‍ എണ്ണിയുള്ള കാത്തിരിപ്പാണ്. തേടിയെത്തിയ സൗഭാഗ്യം അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍. സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഫെബ്രുവരി രണ്ടാം വാരത്തില്‍ നടത്താനായിരുന്നു ആദ്യ തീരുമാനം. കൊവിഡ് മൂന്നാം തരംഗം പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് ഏപ്രില്‍ 15 ലേക്ക് മത്സരതിയതി പുതുക്കി നിശ്ചയിച്ചത്. കോട്ടപ്പടിയിലും പയ്യനാടും മത്സരങ്ങള്‍ക്കായുള്ള തയ്യാറെടുപ്പുകള്‍ ഓരോന്നോയി പുരോഗമിക്കുകയാണ്. ഗ്രൗണ്ടിലെ പുല്ലുളുടെ പരിപാലനമാണ് നിലവില്‍ നടക്കുന്നത്. കളിക്കാര്‍ക്കും റഫറിമാര്‍ക്കും മറ്റു ഒഫീഷലുകള്‍ക്കുമുള്ള റൂമുകളുടെ പെയ്ന്റിങ്, വി.ഐ.പി. പവലിയനില്‍ അധിക ഗ്യാലറി സ്ഥാപിച്ച് കസേരയിടുന്നതടക്കമുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. നേരത്തെ ഉണ്ടായിരുന്ന പവലിയന്റെ സ്ഥലത്ത് കോണ്‍ഗ്രീറ്റ് ചെയ്ത് ഉയരം കൂട്ടിയാണ് വി.ഐ.പി. പവലിയന്‍ ഒരുക്കിയത്. ഇവിടെ 1000 കസേരകള്‍ സ്ഥാപിക്കാന്‍ സാധിക്കും. സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള കേരള സ്പോര്‍ട്സ് ഫൗണ്ടേഷന്റെ ജോലിക്കാര്‍ തന്നെയാണ് പയ്യനാട് സ്റ്റേഡിയത്തിന്റെയും അറ്റകുറ്റപണികളും പരിപാലന പ്രവര്‍ത്തനങ്ങളും നടത്തുന്നത്. ഗ്രൗണ്ട് സുരക്ഷക്കുള്ള ഫെന്‍സിങിന്റെ അറ്റകുറ്റപണികള്‍, ഇലക്ട്രികല്‍ ജോലികള്‍, ഗ്യാലറി പെന്റിങ് തുടങ്ങിയവയാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. നിലവിലുള്ള ഫ്ളഡ് ലൈറ്റുകള്‍ക്ക് പുറമെ 80 ലക്ഷം ചിലവിട്ട് 2000 ലക്സാക്കി വര്‍ധിപ്പിക്കുന്ന നടപടി സ്വീകരിച്ചു വരികയാണ്. നാല് ടവറുകളിലായി 84 ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. പയ്യനാട് വെച്ച് നടന്ന 35 ാമത് ഫെഡറേഷന്‍ കപ്പ് താല്‍കാലിക ഫളഡ്ലൈറ്റിലായിരുന്നു നടന്നത്. 2020 ല്‍ കേരള സര്‍ക്കാറിന്റെ പ്രത്യേക ഫണ്ടില്‍ സ്റ്റേഡിയത്തില്‍ സ്ഥിര ഫ്ളഡ് ലൈറ്റുകള്‍ സ്ഥാപിച്ചു. സ്റ്റേഡിയത്തിന് പ്രത്യേകമായി 22 ലക്ഷം ചിലവിട്ട് ട്രാന്‍സ്ഫോമറും സ്ഥാപിച്ചിട്ടുണ്ട്. താരങ്ങള്‍ക്കുള്ള പരിശീലന മൈതാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സത്യപ്രതിജ്ഞയ്ക്ക് അനുമതി തേടി ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതന്‍; സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും

Kerala
  •  15 days ago
No Image

നാടിനെ നടുക്കിയ ക്രൂരത; നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി

Kerala
  •  15 days ago
No Image

കൊല്ലത്ത് ഐസ്‌ക്രീമിനെച്ചൊല്ലി വിവാഹവേദിയില്‍ കൂട്ടത്തല്ല്; കണ്‍മുന്നിലെ കൂട്ടയടി കണ്ട് വധു കുഴഞ്ഞുവീണു

Kerala
  •  15 days ago
No Image

സി.ജെ.പി പ്രതിഷേധം 24ാം ദിവസത്തില്‍; ജൂലൈ 20ന് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച്

National
  •  15 days ago
No Image

കുവൈത്തിലെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളും കടലിലെ എണ്ണ പ്ലാറ്റ്‌ഫോമും ഇറാന്‍ ആക്രമിച്ചതായി സ്ഥിരീകരിച്ച് ഭരണകൂടം

Kuwait
  •  15 days ago
No Image

കെഎസ്ആര്‍ടിസിയില്‍ സുരക്ഷിത യാത്ര; ബസുകളില്‍ 'പാനിക് ബട്ടണും' ലൈവ് ട്രാക്കിങ് സംവിധാനവും വരുന്നു

Kerala
  •  15 days ago
No Image

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനി മാറ്റങ്ങള്‍; അപേക്ഷയോടൊപ്പം മാതാപിതാക്കളുടെ എസ്‌ഐആര്‍ വിവരങ്ങളും നിര്‍ബന്ധം

Kerala
  •  15 days ago
No Image

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവിസ് 17ന് ആരംഭിച്ചേക്കും

National
  •  15 days ago
No Image

യുഎഇയില്‍ കടുത്ത ചൂട് തുടരും; മൂടല്‍മഞ്ഞിനും മണിക്കൂറില്‍ 40 കി.മീ. വരെ കാറ്റിനും സാധ്യത | UAE Weather Updates

uae
  •  15 days ago
No Image

മോദി സർക്കാർ മിസൈൽ നിർമാണവും സ്വകാര്യവൽക്കരിക്കുന്നു

National
  •  15 days ago