HOME
DETAILS
MAL
മുൻ സഊദി പെട്രോളിയം മന്ത്രി ഷെയ്ഖ് അഹ്‌മദ് സാക്കി അന്തരിച്ചു
backup
February 23 2021 | 06:02 AM
മക്ക: മുൻ സഊദി പെട്രോളിയം ധാതു വിഭവ മന്ത്രി ഷെയ്ഖ് അഹ്‌മദ് സാക്കി യമാനി അന്തരിച്ചു. 90 വയസായിരുന്നു. 1962 ൽ പെട്രോളിയം, ധാതുവിഭവ മന്ത്രി സ്ഥാനം ഏറ്റെടുത്ത അദ്ദേഹം 1986 വരെ തുടർന്നു. ഒപെക് സംഘടനയുടെ ആദ്യത്തെ സെക്രട്ടറി ജനറലായിരുന്നു അദ്ദേഹം.
1930 ൽ മക്കയിൽ ജനിച്ച അദ്ദേഹം കെയ്‌റോ സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദം നേടി. ന്യൂയോർക്ക്, ഹാർവാർഡ് സർവകലാശാലകളിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. അറബിക്ക് പുറമെ ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകൾ സംസാരിക്കുന്നതിൽ അദ്ദേഹം നിപുണനാണ്.
മക്കയിൽ മയ്യത്ത് നിസ്കാരം നടത്തിയ ശേഷം ജന്നത്തുൽ മുഅല്ലയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."