അൽ മുന സ്കൂൾ സഊദി സ്ഥാപക ദിനം ആചരിച്ചു
ദമാം: സഊദി രാഷ്ട്രം സ്ഥാപിച്ചതിന്റെ ഓർമ പുതുക്കലിന്റെ ഭാഗമായി ആദ്യമായി ആഘോഷിക്കുന്ന സഊദി സ്ഥാപക ദിനത്തിൽ ദമാം അൽമുന ഇന്റർനാഷണൽ സ്കൂൾ സ്ഥാപക ദിനം ആഘോഷിച്ചു. ഹയർ ബോഡി മെമ്പർമാർ ഒത്തു ചേർന്ന് "സഊദിയുടെ ചരിത്രം പറയാനും അറിയാനും" എന്ന പേരിൽ പ്രത്യേക വേദിയൊരുക്കി. ചരിത്രത്തെ മറക്കാനും രാജ്യം കെട്ടിപ്പടുത്ത പൂർവികരെ തള്ളിപ്പറയാനും വെമ്പൽ കൊള്ളുന്ന കാലഘട്ടത്തിൽ രാജ്യം മറ്റുരാജ്യങ്ങൾക്കു സഊദി അറേബ്യ മാതൃക കാട്ടുകയാണെന്നു പരിപാടി ഉദ്ഘാടനം ചെയ്ത സിഇഒ ഡോ: ടി പി മുഹമ്മദ് അഭിപ്രായപ്പെട്ടു.
രാജ്യ പുരോഗതിയോടൊപ്പം പുതു തലമുറക്ക് രാജ്യത്തിന്റെ ചരിത്രം പഠിപ്പിക്കാൻ ഈയൊരു സ്ഥാപക ദിന ആഘോഷം കൊണ്ട് സാധിക്കും എന്ന് അധ്യക്ഷത വഹിച്ച പ്രിൻസിപ്പൽ മമ്മു മാസ്റ്റർ അഭിപ്രായപ്പെട്ടു. അബ്ദുൾറഹിമാൻ പിവി, ഖാദർ മാസ്റ്റർ, റഷീദ് മാസ്റ്റർ, എം ടി പി മുനീർ, പ്രദീപ് കുമാർ, ഫവാസ് ഹുദവി, സിറാജ്, നിഷാദ്, നൗഫൽ, മുഹമ്മദ് അലി, ശിഹാബ് മാസ്റ്റർ, ശമീൽ, നജ്മുദീൻ, സലിം വാഫി സംബന്ധിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."