യുക്രൈനില്‍ മരണസംഖ്യ ഉയരുന്നു; ചെര്‍ണോബില്‍ കനത്ത ഏറ്റുമുട്ടല്‍
കീവ്:ന്യൂഡല്‍ഹി: റഷ്യന്‍ സൈന്യം കീവില്‍ പ്രവേശിച്ചു. തലസ്ഥാന നഗരമാണ് റഷ്യ കൈപ്പിടിയാലിക്കാന്‍ പോകുന്നത്. പ്രതിരോധ ആസ്ഥാനത്തിനടുത്ത് ഉഗ്ര സ്‌ഫോടനം നടത്തി. എം.ഐ.എട്ട് ഹെലികോട്പ്റ്റര്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. അതേ സമയം യുക്രൈനെ ബാഹ്യശക്തികള്‍ സഹായിച്ചാല്‍ ഇതുവരെ ഉണ്ടാകാത്ത തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പാണ് റഷ്യ നല്‍കുന്നത്.അതേ സമയം ചെര്‍ണാബില്‍ കനത്ത ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ആണവമേഖലയിലും റഷ്യ അധിനിവേശം നടത്തി കഴിഞ്ഞിരിക്കുന്നു.
ഇന്നു പുലര്‍ച്ചെ ആരംഭിച്ച റഷ്യന്‍ ആക്രമണത്തില്‍ ഇതുവരെ 50 യുക്രൈന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചത്. 10 സിവിലിയന്മാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. നൂറുകണക്കിനുപേര്‍ക്ക് പരിക്കേറ്റു.
ഒഡേസയിലെ സൈനികക്യാംപില്‍ കനത്ത വ്യോമാക്രമണം; കൊല്ലപ്പെട്ടത് 18 പേര്‍ യുക്രൈനിലെ കരിങ്കടല്‍ തീരനഗരമായ ഒഡേസയില്‍ മാത്രം 18 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് തദ്ദേശ ഭരണകൂടം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടത്തെ സൈനിക ആസ്ഥാനത്ത് നടന്ന ആക്രമണത്തിലാണ് ഇത്രയും പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ പത്ത് സ്ത്രീകളും എട്ട് പുരുഷന്മാരും ഉള്‍പ്പെടും. ആക്രമണത്തില്‍ തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ക്കായി തിരച്ചിലിലാണെന്നും അധികൃതര്‍ പറയുന്നു.
ഇന്ന് റഷ്യ നടത്തിയ ഏറ്റവും വലിയ ആക്രമണമാണ് ഒഡേസയിലുണ്ടായതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സ്‌ഫോടനങ്ങളില്‍ നടുങ്ങിയിരിക്കുകയാണ് യുക്രൈന്‍ തലസ്ഥാനം. പരിക്കേറ്റവരെക്കുറിച്ചോ ആളപായത്തെക്കുറിച്ചോയുള്ള വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ. അതേ സമയം സമധാനം കാംക്ഷിക്കുന്ന ലോകരാജ്യങ്ങള്‍ പലതും യുദ്ധംഅവസാനിപ്പിക്കാന്‍ റഷ്യയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെങ്കിലും അഹങ്കാരത്തോടെ മുന്നോട്ടുപോകുകയാണ് റഷ്യ. അതേ സമയം ചൈന റഷ്യയെ പിന്തുണക്കുകയാണ്. ഇസ്രായേല്‍ യുദ്ധനീക്കത്തെ അപലപിച്ചിട്ടുണ്ട്.
റഷ്യന്‍ ആക്രമണം അവസാനിപ്പിക്കാന്‍ ഇന്ത്യ ശക്തമായി ഇടപെടണമെന്ന ആവശ്യവുമായി യുക്രൈന്‍ അംബാസിഡര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തരയോഗം വിളിച്ചു. അല്‍പ സമയത്തിനകം യോഗം തുടങ്ങും. നിരുപാധികം യുക്രൈന്‍ ഇന്ത്യയുടെ പിന്തുണ ആവശ്യപ്പെടുകയാണെന്നും ശക്തമായി പ്രതികരണമെന്നും ഇന്ത്യയിലെ യുക്രൈന്‍ അംബാസഡര്‍ ഇഗോര്‍ പോളിക ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ ഇന്ത്യ എന്തു നടപടി സ്വീകരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ഇന്ത്യ.
റഷ്യന്‍ ആക്രമണത്തിന് പിന്നാലെ യുക്രൈനിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും വ്യാപാരശാലകളിലും അനുഭവപ്പെടുന്നത് വലിയ തിരക്ക്. ആളുകള്‍ പരമാവധി വെള്ളവും ഭക്ഷണവും സംഭംരിക്കാനുള്ള ശ്രമത്തിലാണ്. തലസ്ഥാനമായ കീവില്‍ നിന്നും അതിരാവിലെ മുതല്‍ ആയിരക്കണക്കിന് ആളുകളാണ് കാറുകളിലും മറ്റു വാഹനങ്ങളിലുമായി സുരക്ഷിതസ്ഥാനങ്ങളിലേക്ക് പലായനം ചെയ്തുതുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."