യുക്രെയ്നിലെ റഷ്യന്‍ ആക്രമണം: പുടിനുമായി മോദിയുടെ ചര്‍ച്ച ഇന്ന്
ന്യൂഡല്‍ഹി: യുക്രെയ്നിലെ റഷ്യന്‍ ആക്രമണത്തിന് പിന്നാലെ പ്രസിഡന്റ് വ്ളാഡമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കും. ഇരു രാഷ്ട്രനേതാക്കളും ഇന്ന് രാത്രി ചര്‍ച്ച നടത്തുമെന്നാണ് സൂചന. വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. നേരത്തെ ഇന്ത്യയിലെ യുക്രെയ്ന് അംബാസിഡര്‍ പ്രശ്നത്തില്‍ ഇന്ത്യ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു.
റഷ്യന്‍ ആക്രമണം അവസാനിപ്പിക്കാന്‍ ഇന്ത്യ ശക്തമായി ഇടപെടണമെന്ന ആവശ്യവുമായി യുക്രൈന് അംബാസിഡര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തരയോഗം വിളിച്ചിരുന്നു. ഇതിലുയര്ന്നുവന്ന ആവശ്യപ്രകാരമാണ് പുടിനുമായി പ്രധാനമന്ത്രി സംസാരിക്കുക.നിരുപാധികം യുക്രൈന് ഇന്ത്യയുടെ പിന്തുണ ആവശ്യപ്പെടുകയാണെന്നും ശക്തമായി പ്രതികരണമെന്നും ഇന്ത്യയിലെ യുക്രൈന് അംബാസഡര്‍ ഇഗോര്‍ പോളിക ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ ഇന്ത്യ എന്തു നടപടി സ്വീകരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ഇന്ത്യ.
'ഇന്ത്യക്ക് റഷ്യയുമായി പ്രത്യേക ബന്ധമാണുള്ളത്. റഷ്യ-യുക്രെയ്ന് പ്രതിസന്ധി പരിഹരിക്കുന്നതില്‍ ഇന്ത്യക്ക് പ്രധാന പങ്ക് വഹിക്കാന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."