എല്‍.ഡി.എഫ് ''ഉറപ്പാണ് മദ്യമൊഴുക്കുമെന്ന്'' കെ.സി.ബി.സി മദ്യവിരുദ്ധ കമ്മിഷന്‍: മുന്നണികള്‍ മദ്യനയം പ്രഖ്യാപിക്കണമെന്നും ആവശ്യം
കൊച്ചി: എല്‍.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ''ഉറപ്പാണ് മദ്യമൊഴുക്കുക തന്നെ ചെയ്യുമെന്ന്'' കെ.സി.ബി.സി മദ്യവിരുദ്ധ കമ്മിഷന്‍. പാലാരിവട്ടം പി.ഒ.സി.യില്‍ ചേര്‍ന്ന യോഗത്തിലാണ് സര്‍ക്കാരിനെതിരായ വിമര്‍ശനം. ഒരുതുള്ളി മദ്യംപോലും കൂടുതല്‍ നല്‍കില്ലെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ 25 ല്‍ താഴെ ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന കേരളത്തില്‍ എല്ലാ ബാറുകളും തുറന്നുകൊടുത്തു. ഇത് കൂാടതെ പുതിയവ അനുവദിച്ചും ബാറുകളുടെ എണ്ണം 624 ആക്കുകയാണ് ഇടതുസര്‍ക്കാര്‍ ചെയ്തത്. ഇടതുസര്‍ക്കാരിന്റെ മദ്യനയം ശുദ്ധ തട്ടിപ്പായിരുന്നു. മുന്നണികള്‍ അവരുടെ മദ്യനയം പ്രകടനപത്രികയിലൂടെ പ്രഖ്യാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തനത്തിനുള്ള കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മിഷന്റെ ബിഷപ് മാക്കീല്‍ സംസ്ഥാന അവാര്‍ഡിന് തലശ്ശേരി അതിരൂപത അര്‍ഹമായി. കൊവിഡ് കാലഘട്ടത്തിലും വളരെ വൈവിധ്യമാര്‍ന്ന, സമഗ്രമായ പ്രവര്‍ത്തനങ്ങ ളാണ് അതിരൂപത കാഴ്ചവച്ചത്. 20ന് പാലാരിവട്ടം പി.ഒ.സി.യില്‍ ചേരുന്ന വാര്‍ഷിക സമ്മേളനത്തില്‍ അവാര്‍ഡ് വിതരണം ചെയ്യും.
കേരള കത്തോലിക്കാസഭ, മാര്‍ച്ച് 14 മദ്യവിരുദ്ധ ഞായര്‍ ആയി ആചരിക്കും. പി.ഒ.സി.യില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ സംസ്ഥാന ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."