HOME
DETAILS
MAL
വെടിനിർത്തൽ പ്രഖ്യാപന ശേഷവും മരിയോപോളിൽ റഷ്യയുടെ ഷെല്ലാക്രമണം; ഒഴിപ്പിക്കൽ നിർത്തിവച്ചെന്ന് ഉക്രൈൻ
backup
March 05 2022 | 13:03 PM
കീവ്: ഉക്രൈന്റെ തുറമുഖ നഗരമായ മരിയോപോളിൽ വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷവും റഷ്യ ഷെല്ലാക്രമണം നടത്തിയെന്ന കുറ്റപ്പെടുത്തലുമായി ഉക്രൈൻ. ഇതോടെ ജനങ്ങളെ കൂട്ടത്തോടെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമം തടസപ്പെട്ടതായി ഉക്രൈൻ അധികൃതർ അറിയിച്ചു.
ഉച്ചയ്ക്ക് 12.30 മുതൽ റഷ്യ മരിയോപോൾ, വോൾനോവാക്ക എന്നിവിടങ്ങളിൽ അടിയന്തിര വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. മരിയോപോളിൽ നിന്ന് രണ്ട് ലക്ഷത്തോളം പേരെ മാറ്റേണ്ടതുണ്ടെന്നാണ് വ്യക്തമാക്കുന്നത്.
അതേസമയം, മരിയോപോളിൽ വെടിനിർത്തൽ ലംഘനം സംബന്ധിച്ചുള്ള പ്രതികരണത്തിന് റഷ്യ തയാറായിട്ടില്ല. അതിനിടെ, ഖർക്കോവിൽ വിദേശ വിദ്യാർഥികളെ ഉക്രൈൻ സൈന്യം തടഞ്ഞിരിക്കുകയാണെന്ന് റഷ്യൻ വിദേശകാര്യമന്ത്രി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."