ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ മിഥുന് ചക്രവര്‍ത്തിക്ക് വൈ പ്ലസ് വി.ഐ.പി സുരക്ഷ ഏര്‍പാടാക്കി കേന്ദ്രം
ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ ബോളിവുഡ് താരം മിഥുന് ചക്രവര്‍ത്തിക്ക് കേന്ദ്രത്തിന്റെ വൈ പ്ലസ് വി.ഐ.പി സുരക്ഷ. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിനാണ് സംരക്ഷണ ചുമതല.
കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ചടങ്ങിലാണ് 70കാരനായ മിഥുന് ചക്രവര്‍ത്തി ബി.ജെ.പിയില്‍ ചേര്‍ന്നത്. താരത്തിന് ഭീഷണി നിലനില്‍ക്കുന്നതിനാലാണ് വൈ പ്ലസ് വി.ഐ.പി സുരക്ഷ ഏര്‍പ്പെടുത്താന്‍ ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കിയതെന്നും സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മിഥുന് ചക്രവര്‍ത്തിയുടെ സുരക്ഷക്കായി വസതിയിലും പരിസരത്തും സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിക്കും. കൂടാതെ പശ്ചിമ ബംഗാളിലെ പ്രചരണ കാമ്പയിനുകളിലും മിഥുന് ചക്രവര്‍ത്തിക്കൊപ്പം സുരക്ഷ ഉദ്യോഗസ്ഥരുണ്ടാകും.
മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29 വരെ എട്ടു ഘട്ടമായാണ് ബംഗാള്‍ തെരഞ്ഞെടുപ്പ്. ഝാര്‍ഖണ്ഡില്‍നിന്നുള്ള ബി.ജെ.പി എം.പിയായ നിഷികാന്ത് ദുബെക്കും കമാന്‍ഡോ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ രാജ്യത്ത് സി.ഐ.എസ്.എഫ് സുരക്ഷ ലഭിക്കുന്ന വി.ഐ.പികളുടെ എണ്ണം 104 ആയി. ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവതും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ഇതില്‍ ഉള്‍പ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."