HOME
DETAILS

ഇനി ഏക സിവില്‍കോഡ്

  
backup
March 12 2021 | 01:03 AM

5465454541-2021

 

ഏക സിവില്‍കോഡ് വിവാദത്തിന് കഴിഞ്ഞ     ദിവസം സുപ്രിംകോടതി വീണ്ടും തിരികൊളുത്തിയിരിക്കുന്നു. രാജ്യത്തെ പിന്തുടര്‍ച്ചാവകാശവും അനന്തരാവകാശവും സംബന്ധിച്ച നിയമങ്ങള്‍ ഏകീകരിക്കണമെന്നാവശ്യപ്പെടുന്ന ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം ആരാഞ്ഞിരിക്കുകയാണ്. ഘട്ടംഘട്ടമായി ഏക സിവില്‍കോഡ് കടന്നുവരുന്നു എന്ന് തിരിച്ചറിയാന്‍ അതിബുദ്ധിയൊന്നും ആവശ്യമില്ല. 1998 മുതല്‍ ബി.ജെ.പി തങ്ങളുടെ പ്രകടനപത്രികയിലൂടെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ഏക സിവില്‍കോഡ്. അതിനുവേണ്ടിയുള്ള നീക്കം ആസൂത്രിതമായി പലപ്പോഴും നടത്തുകയും ഭാഗികമായി അവര്‍ വിജയം കാണുകയും ചെയ്തു. 2014ല്‍ ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കം ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി ദേശീയ നിയമകമ്മിഷന്‍ ചോദ്യാവലി തയാറാക്കി അഭിപ്രായരൂപീകരണം നടത്തി ജുഡിഷ്യറിയെ ഉപയോഗിച്ച് പലനിയമങ്ങളും ഉടച്ചുവാര്‍ത്തുകഴിഞ്ഞു. വ്യക്തിനിയമങ്ങള്‍ ഓരോന്നായി ചോദ്യംചെയ്യുന്ന വിധത്തില്‍ സുപ്രിംകോടതിയില്‍ ഹരജികളെത്തി. മൂന്നുമാസത്തിനുള്ളില്‍ വ്യക്തിനിയമം സംബന്ധിച്ച നാലുഹരജികളാണ് സുപ്രിംകോടതിയില്‍ എത്തിയത്. വ്യക്തിനിയമങ്ങളുടെ അടിവേരുകള്‍ ഇളക്കിയെന്ന് ചുരുക്കം. ഇനി പൊളിച്ചുമാറ്റല്‍ മാത്രമാണ് അവശേഷിക്കുന്നത്. 

രാഷ്ട്രത്തിലെ ഏതു പൗരന്റെയും വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ജീവനാംശം, ദത്തെടുക്കല്‍ എന്നിവയെ സംബന്ധിക്കുന്ന പൊതുവായ നിയമനിര്‍മാണമാണ് ഏകീകൃത വ്യക്തിനിയമം കൊണ്ടുദ്ദേശിക്കുന്നത്. നിലവില്‍ വിവിധ മതവിശ്വാസികല്‍ വ്യത്യസ്ത വ്യക്തിനിയമങ്ങളാണ് ഇക്കാര്യത്തില്‍ ഇന്ത്യയില്‍ പിന്തുടരുന്നത്.  മതവിശ്വാസികള്‍ക്ക് അവരുടെ ഇഷ്ടമനുസരിച്ച് നിയമം സ്വീകരിക്കാനും നിരാകരിക്കാനും ഇത് സ്വാതന്ത്ര്യം നല്‍കിയിരുന്നു. വ്യക്തികളുടെ മതവിശ്വാസപ്രകാരം വിവാഹം സാധുവാകണമെങ്കില്‍ ഓരോ വ്യക്തിനിയമത്തിനും അനുസൃതമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ആവശ്യമാണ്. വിവാഹപ്രായം, വിവാഹമോചനത്തിന്റെ കാരണങ്ങള്‍, നടപടിക്രമങ്ങള്‍ എന്നിവ വ്യത്യസ്തമായി നിലനില്‍ക്കുന്നു. മരണപത്രം എഴുതിവയ്ക്കാതെ ഏതെങ്കിലും  വ്യക്തി മരിക്കുകയാണെങ്കില്‍ പിന്തുടര്‍ച്ചാവകാശികള്‍ ആരാണെന്ന കാര്യത്തിലും മരണപത്രവ്യവസ്ഥകളുടെ കാര്യത്തിലും ജീവനാംശം കൊടുക്കേണ്ട സാഹചര്യങ്ങളിലും വിവിധതരത്തിലുള്ള വ്യവസ്ഥകളാണ് മതങ്ങളില്‍ നിലനില്‍ക്കുന്നത്. വ്യക്തികള്‍ അവരുടെ സ്വകാര്യജീവിതത്തില്‍ ഇഷ്ടമുള്ള വ്യക്തിനിയമങ്ങള്‍ സ്വീകരിക്കല്‍ സാമൂഹികഘടനയെ ബാധിക്കുന്നതല്ല. ഇത് സമത്വത്തെ ബാധിക്കുന്നുവെന്നുള്ള വാദം ശുദ്ധ അംബന്ധമാണ്. വ്യവഹാരങ്ങളിലെ ഉഭയകക്ഷികള്‍ മുസ്‌ലിംകളാണെങ്കിലാണ് മുസ്‌ലിം വ്യക്തിനിയമം ബാധമാകുക. സാമൂഹികവ്യവസ്ഥയെ ബാധിക്കുന്ന ക്രിമിനല്‍ നിയമങ്ങളില്‍ പൊതുനിയമമാണ് പിന്തുടരുന്നത്. 2016ല്‍ ഏകീകൃത വ്യക്തിനിയമം കൊണ്ടുവരുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ അന്നത്തെ കേന്ദ്ര നിയമമന്ത്രി ഡി.വി. സദാനന്ദ ഗൗഡ നിയമിച്ച് ജസ്റ്റിസ് ബി.എസ് ചൗഹാന്റെ 21ാം നിയമകമ്മിഷന്‍ രാജ്യത്ത് ഏകീകൃതവ്യക്തിനിയമം അത്യാവശ്യമോ അഭികാമ്യമോ അല്ലെന്നും റിപ്പോര്‍ട്ട് നല്‍കിയാണ് പടിയിറങ്ങിയത്. രാജ്യത്തിന്റെ കെട്ടുറപ്പിനെ തകര്‍ക്കുന്നതായിരിക്കും ഇതിനെതിരേയുള്ള നീക്കം. 

നമ്മുടെ ഭരണഘടനയുടെ 25ാം ആര്‍ട്ടിക്കിള്‍ പ്രകാരം ഏതൊരു പൗരനും ഇഷ്ടമുള്ള മതം സ്വീകരിക്കാനും അതനുസരിച്ച് ജീവിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശമുണ്ട്.  അതോടൊപ്പം സിവില്‍ നിയമങ്ങളില്‍ തന്റെ മതാചാരപ്രകാരം കര്‍മങ്ങള്‍ അനുഷ്ഠിച്ച് മുന്നോട്ടുപോകാനും അതില്‍ ഏതെങ്കിലും തരത്തിലുള്ള തടസം നേരിട്ടാല്‍ കോടതിയില്‍നിന്ന് ഭരണഘടനാനുസൃതമായി നീതി തേടുന്നതിനും പൗരന് അവകാശമുണ്ട്.  ഭരണഘടനയിലെ നാലാം അധ്യായമായ ഉശൃലരശേ്‌ല ജൃശിരശുഹല െീള ടമേലേ ജീഹശര്യ യിലെ 44ാം ആര്‍ട്ടിക്കിളിലാണ് ഏകീകൃത വ്യക്തിനിയമത്തെക്കുറിച്ച് പറയുന്നത്: 'ഠവല ടമേലേ വെമഹഹ ലിറലമ്ീൗൃ ീേ ലെരൗൃല ളീൃ രശശ്വേലി െമ ൗിശളീൃാ രശ്ശഹ രീറല വേൃീൗഴവീൗ േവേല ലേൃൃശീേൃ്യ ീള കിറശമ' - രാഷ്ട്രം ഏക സിവില്‍ നിയമത്തിനുവേണ്ടി ശ്രമിക്കണമെന്ന്. രാജ്യത്തെ പൗരന്മാരുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണ് ഇതെന്നും പറയുന്നുണ്ട്. ഏകീകൃത വ്യക്തിനിയമം നടപ്പാക്കുമ്പോള്‍ ഏത് വ്യക്തിനിയമമാണ് എല്ലാവരും പിന്തുടരേണ്ടി വരിക എന്നത് ചോദ്യമായി അവശേഷിക്കുന്നു. അത് തങ്ങളുടെ വിശ്വാസ ആചാരങ്ങള്‍ക്ക് വിരുദ്ധമാകുമ്പോള്‍ അതെങ്ങനെ പൗരന്റെ വിശ്വാസത്തിന് സുരക്ഷിതത്വം നല്‍കുന്നതാകും? 

കോടതികള്‍ നിരന്തരം ഏക സിവില്‍കോഡിനായി പരിശ്രമിക്കുന്നത് ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് യോജിച്ചതാണോ എന്ന് നിയമജ്ഞര്‍ പരിശോധിക്കോണ്ടിയിരിക്കുന്നു. മാര്‍ഗനിര്‍ദേശകതത്വത്തില്‍ ഏകീകൃത വ്യക്തിനിയമം കൊണ്ടുവരാന്‍ നിര്‍ദേശിക്കുന്നു എന്നാണ് ന്യായമെങ്കില്‍, ഭരണഘടനയിലെ മാര്‍ഗനിര്‍ദേശ തത്വങ്ങള്‍ ആരംഭിക്കുന്നിടത്ത് അതിന്റെ 37ാം അനുച്ഛേദത്തില്‍ പറയുന്നത് കാണുക: 'ഠവല ുൃീ്ശശെീി െരീിമേശിലറ ശി വേശ െജമൃ േവെമഹഹ ിീ േയല ലിളീൃരലമയഹല യ്യ മി്യ രീൗൃ േ-  മാര്‍ഗനിര്‍ദേശക തത്വങ്ങള്‍ എന്ന അധ്യായത്തില്‍ പറഞ്ഞിട്ടുള്ളത് ഒരു കാരണവശാലും രാജ്യത്തൊരു കോടതിയും നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കരുത്. പിന്നെയും എന്തിനാണ് നിരന്തരം ഇത്തരം നീക്കങ്ങള്‍ കോടതികള്‍ നടത്തുന്നത് എന്നത് ദുരൂഹമല്ല, സുവ്യക്തമാണ്.  

വ്യക്തിനിയമത്തിലേക്കുള്ള കടന്നുകയറ്റം ആരംഭിക്കുന്നത് ജുഡിഷ്യറിയെ ഉപയോഗിച്ച് തന്നെയായിരുന്നു. 1985ലെ ഷബാനു ബീഗം കേസോടെ ഇതിന് പുതിയമാനം കൈവന്നു. മുഹമ്മദ് ഖാന്‍ തന്റെ ഭാര്യ ഷബാനു ബീഗത്തെ ത്വലാഖ് ചൊല്ലി ബന്ധമൊഴിഞ്ഞു. എന്നാല്‍ ഷബാനു ബീഗം തനിക്കു ജീവനാംശം ലഭിക്കണമെന്നാവശ്യപ്പെട്ടു ക്രിമിനല്‍ നടപടി നിയമത്തിലെ 125ാം വകുപ്പു പ്രകാരം കോടതിയില്‍ അപേക്ഷ നല്‍കി. കീഴ്‌ക്കോടതികള്‍ ഷബാനു ബീഗത്തിന് അനുകൂലമായി വിധിച്ചപ്പോള്‍ മുഹമ്മദ് ഖാന്‍ സുപ്രിംകോടതിയെ സമീപിച്ചു. വ്യക്തിനിയമപ്രകാരം വിവാഹബന്ധം വേര്‍പെടുത്തിയാലും മുസ്‌ലിം സ്ത്രീകള്‍ക്കു ജീവനാംശത്തിന് അര്‍ഹതയുണ്ടെന്നും വ്യത്യസ്തങ്ങളായ വ്യക്തിനിയമങ്ങള്‍ക്ക് ഉപരിയായി ദേശീയ താല്‍പര്യങ്ങള്‍ പരിഗണിക്കുന്ന ഏകീകൃത വ്യക്തിനിയമം രാജ്യത്തിനാവശ്യമാണെന്നും കേസിന്റെ വിധിന്യായത്തില്‍ ചീഫ് ജസ്റ്റിസ് വൈ.വി ചന്ദ്രചൂഢ് രേഖപ്പെടുത്തി. 

പിന്നീട് ഇതിനെ പിന്‍പറ്റി പലകേസുകളും ഉദയം ചെയ്തു. ഏറ്റവുമൊടുവില്‍ മുത്വലാഖ് നിയമം എന്ന പേരിലറിയപ്പെടുന്ന മുസ്‌ലിം വനിതാ (വിവാഹ അവകാശ സംരക്ഷണം) നിയമം പോലും നിര്‍മിക്കപ്പെട്ടു. ഇതിനായി രാഷ്ട്രീയനേട്ടങ്ങള്‍ക്കായുള്ള ഗൂഢലക്ഷ്യത്തോടെ ഒര്‍ഡിനന്‍സുകളും ബില്ലും വളഞ്ഞ മാര്‍ഗത്തിലൂടെയായിരുന്നു ബി.ജെ.പി സര്‍ക്കാര്‍ അവതരിപ്പിച്ചത്. തികച്ചും ഏകപക്ഷീയവും മുസ്‌ലിം പുരഷന്മാരെ വൈരാഗ്യത്തിന്റെ മറവില്‍ അകാരണമായി ജയിലിലടയ്ക്കാനുള്ള ആസൂത്രിത അവസരമായും ഈ നിയമം ദുരുപയോഗം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. സിവില്‍ നിയമത്തെ ക്രിമിനല്‍വല്‍ക്കരിക്കുകയായിരുന്നു മുസ്‌ലിം വനിതാ (വിവാഹ അവകാശ സംരക്ഷണം) നിയമത്തിലൂടെ ബി.ജെ.പി സര്‍ക്കാര്‍ ചെയ്തത്.  

1995 സരള മുഗ്ദള്‍ കേസിലും 2003 ലെ ഫാ. ജോണ്‍ വള്ളമറ്റം കേസിലും സുപ്രിംകോടതി ഏകീകൃത വ്യക്തിനിയമം നടപ്പാക്കാന്‍ വ്യഗ്രത കാണിച്ചിട്ടുണ്ട്. ഹിന്ദുവായ ഭര്‍ത്താവ് ഇസ്‌ലാം മതം സ്വീകരിച്ചു മുസ്‌ലിം വ്യക്തിനിയമപ്രകാരം രണ്ടാമതും വിവാഹം കഴിക്കുന്നതിന്റെ സാധുതയാണ് സരള മുഗ്ദള്‍ കേസില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. വ്യക്തിനിയമം അനുസരിച്ചു ബഹുഭാര്യാത്വം അനുവദനീയമാണെന്ന വാദം കോടതി തള്ളി. ഹിന്ദുവായി വിവാഹംചെയ്ത വ്യക്തി മതപരിവര്‍ത്തനം നടത്തിയാലും ഹിന്ദു വിവാഹ നിയമപ്രകാരം ബന്ധം വേര്‍പെടുത്താതെ മറ്റു വിവാഹബന്ധത്തില്‍ ഏര്‍പെട്ടാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണെന്നു കോടതി വ്യക്തമാക്കി. തുടര്‍ന്നു ഏകീകൃത വ്യക്തിനിയമം രാജ്യത്തു നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

പിന്തുടര്‍ച്ചാ നിയമത്തിലേക്ക് കൈകടത്തുന്ന നിലപാടുകളിലേക്ക് എത്താനുള്ള അവസരമായിരുന്നു  ഫാ. ജോണ്‍ വള്ളമറ്റം സമര്‍പ്പിച്ച ഹരജി. ഇന്ത്യയിലെ ക്രൈസ്തവര്‍ക്കു ബാധകമായിട്ടുള്ള പിന്തുടര്‍ച്ചാ നിയമത്തിലെ 118ാം വകുപ്പില്‍ മതപരമോ ധാര്‍മികമോ ആയ കാര്യങ്ങള്‍ക്കായി ഏതെങ്കിലും വ്യക്തി മരണപത്രം എഴുതിവയ്ക്കുകയാണെങ്കില്‍ അതു സാധുവാകാനുള്ള നിബന്ധനകള്‍ വിവേചനപരമാണെന്നും അതു റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഫാ. ജോണ്‍ വള്ളമറ്റം സുപ്രിംകോടതിയെ സമീപിച്ചു. അതു കോടതി ശരിവെച്ചു. ഈ അവസരത്തിലും ഏകീകൃത വ്യക്തിനിയമ നിര്‍മാണം നടത്തുന്നതിനു പാര്‍ലമെന്റ് നടപടിയെടുക്കണമെന്നു കോടതി ആവശ്യപ്പെട്ടു.

ഭരണഘടനയില്‍ പരാമര്‍ശിക്കുന്നതിനാലാണ് ഏക സിവില്‍കോഡിലേക്ക് പോകുന്ന വാദം കണ്ണടച്ച് ഇരുട്ടാക്കലാണ്. മാര്‍ഗനിര്‍ദേശക തത്വത്തില്‍ ഇന്ത്യന്‍ പൗരന്മാരുടെ മൗലിക അവകാശം ഹനിക്കുന്ന ഏക സിവില്‍കോഡ് മാത്രമല്ല പരാമര്‍ശിക്കുന്നത്. ഭരണഘടനയുടെ 36 മുതല്‍ 51 വരെ പല വിഷയങ്ങളും പരാമര്‍ശിക്കുന്നുണ്ട്. സമ്പൂര്‍ണ മദ്യനിരോധനം, 14 വയസു വരെ സര്‍വര്‍ക്കും സൗജന്യവിദ്യാഭ്യാസം തുടങ്ങിയവ അതില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇവയെല്ലാം സാമൂഹിക മുന്നേറ്റത്തിന് ഉതകുന്നതുമാണ്. എന്നാല്‍ അവകളെയൊന്നും അറിയാതെ പോലും പരാമര്‍ശിക്കാതെ വൈകാരിക ബോധത്തെ ഉണര്‍ത്തി വിഭാഗീയത ഉണ്ടാക്കുന്ന ഏക സിവില്‍കോഡ് മാത്രം കോടതികളും തല്‍പരകക്ഷികളും ചര്‍ച്ചയാക്കുന്നതില്‍നിന്ന് ഇതിന്റെ ലക്ഷ്യം വ്യക്തമാണ്. 

മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ എല്ലാ മേഖലകളിലും മതനിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥനാണ്. ശരീഅത്ത് മനുഷ്യനിര്‍മിത നിയമങ്ങള്‍ അല്ലാത്തതിനാല്‍ അത് മാറ്റുക സാധ്യമല്ല. കുടുംബരംഗത്തെ ഇസ്‌ലാമികനിയമങ്ങളെ പൂര്‍ണമായും നിരാകരിക്കലാണ് ഏക സിവില്‍കോഡിലൂടെ സംഭവിക്കുക. വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ജീവനാംശം തുടങ്ങിയവയെല്ലാം ഇസ്‌ലാമിക ആചാരപ്രകാരം അല്ലാതെ നിര്‍വഹിക്കേണ്ടി വന്നാല്‍ കുടുംബജീവിതം ഇസ്‌ലാമികമല്ലാതാവും. നികാഹ് അസ്ഥാനത്താകും. നികാഹില്ലാത്ത വിവാഹം സാധുവാകില്ല. അതിനെ തുടര്‍ന്ന് വരുന്ന ശരീഅത്ത് നിയമങ്ങളൊക്കെ ഇങ്ങനെ തകര്‍ന്നടിയും. അനന്തരാവാകാശം ഖുര്‍ആനിന്റെ കല്‍പനപ്രകാരം നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകും. ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന വിഷയമല്ല. വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവരുടെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഇല്ലാതാക്കാന്‍ ഈ നീക്കം കാരണമാവും.  നാടിനെ സ്‌നേഹിക്കുന്നവരുടെയെല്ലാം ഐക്യനിരയാണ് ഇവിടെ ഉയര്‍ന്നുവരേണ്ടത്. ഇല്ലെങ്കില്‍ ബഹുസ്വരതയുടെയും വൈവിധ്യങ്ങളുടെയും മനോഹര ഇന്ത്യ ചിത്രത്തില്‍നിന്ന് മറയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  5 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  5 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  5 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  5 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  5 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  5 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  5 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  5 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  5 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  5 days ago