'ജനാധിപത്യത്തിന്റെ ശിപായിമാര്‍ വിജയപത്രവുമായാണ് മടങ്ങുക' അഖിലേഷ്
ലഖ്‌നൗ: നിയമസഭാ തെരഞ്ഞെടുപ്പ് ആദ്യഘട്ട ഫലങ്ങള്‍ പുറത്തുവരുന്നതിനിടെ വിജയ പ്രതീക്ഷ പങ്കുവെച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ ട്വീറ്റ്. വോട്ടു യന്ത്രങ്ങളില്‍ ബി.ജെ.പി കൃത്രിമത്വം കാണിക്കുമെന്ന ഭീതിയില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ദിവങ്ങള്‍ കാവലിരുന്ന പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.
ജനാധിപത്യത്തിന്റെ ശിപായിമാരെന്നാണ് അദ്ദേഹം എസ്.പി പ്രവര്‍ത്തകരെയും പിന്തുണക്കുന്നവരെയും വിശേഷിപ്പിച്ചത്. ജനാധിപത്യത്തിന്റെ ശിപായിമാര്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്ന് വിജയപത്രവുമായാണ് മടങ്ങുക- അദ്ദേഹം ട്വീറ്റ് ചെയ്തു.
'വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ രാവും പകലും ജാഗ്രതയോടെയും ബോധപൂര്‍വ്വം സജീവമായി നിന്നതിന് എസ്പിഗത്ബന്ധന്റെ ഓരോ പ്രവര്‍ത്തകനും, അനുഭാവികള്‍ക്കും, നേതാക്കള്‍ക്കും, ഭാരവാഹികള്‍ക്കും, അഭ്യുദയകാംക്ഷികള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി!'
ജനാധിപത്യത്തിന്റെ ശിപായിമാര്‍ വിജയപത്രവുമായാണ് മടങ്ങുക- അഖിലേഷ് ട്വീറ്റ് ചെയ്തു.
എക്‌സിറ്റ് പോളുകളിലേറെയും ബി.ജെ.പിക്ക് ഭരണത്തുടര്‍ച്ച പ്രവചിച്ചിരുന്നു. ആദ്യഘട്ട ഫലങ്ങളില്‍ ബി.ജെ.പി വലിയ മാര്‍ജിനില്‍ മുന്നിട്ട് നില്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍, ട്രെന്‍ഡില്‍ ചെറിയ മാറ്റം പ്രകടമാകുകയും ലീഡ് ചെയ്യുന്ന സീറ്റുകളുടെ എണ്ണത്തില്‍ എസ്.പിയും ബി.ജെ.പിയും തമ്മിലുള്ള വ്യത്യാസം കുറഞ്ഞുവരികയും ചെയ്യുന്നതിനിടെയാണ് അഖിലേഷിന്റെ ട്വീറ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."