HOME
DETAILS

'ജയിലിൽ നിന്ന് പുറത്തു കടക്കാൻ മാപ്പപേക്ഷ നൽകി, നേതാക്കളെ ഒറ്റിക്കൊടുത്തു' - വാജ്‌പേയിയുടെ സ്വാതന്ത്ര്യ സമര വാദം പൊളിച്ചടുക്കി രാം പുനിയാനി

  
backup
March 12 2021 | 07:03 AM

national-did-rss-participate-in-the-indian-freedom-struggle-2021-march

ചെന്നൈ: സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നുവെന്ന ബി.ജെ.പി നേതാവും മുൻ പ്രധാനമന്ത്രിയുമായ അടൽ ബിഹാരി വാജ്‌പേയിയുടെ വാദത്തിൽ പ്രതികരണവുമായി പ്രമുഖ ചരിത്ര പണ്ഡിതനും ബോംബെ ഐ.ഐ.ടി മുൻ സീനിയർ മെഡിക്കൽ ഓഫീസറുമായ രാം പുനിയാനി. സ്വാതന്ത്ര സമരത്തിൽ പങ്കെടുത്തെന്ന വാജ്‌പേയിയുടെ വാദം പൊള്ളയാണെന്നാണ് മദ്രാസ് കൊറിയറിൽ എഴുതിയ ആർ.എസ്.എസ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ടോ (Did RSS participate In The Indian Freedom Struggle) എന്ന ലേഖനത്തിൽ അദ്ദേഹം സമർത്ഥിക്കുന്നത്.

ജന്മനാടായ ബടേശ്വറിൽ ബ്രിട്ടീഷ് വിരുദ്ധ പ്രകടനം നടന്നപ്പോൾ കാഴ്ചക്കാരനായി വാജ്‌പേയിയും ഉണ്ടായിരുന്നു. സമരക്കാരെ ലാത്തിച്ചാർജ് ചെയ്ത് നീക്കിയ പൊലിസ് പ്രക്ഷോഭകർക്കൊപ്പം നീങ്ങിയ വാജ്‌പേയിയെയും അറസ്റ്റ് ചെയ്തു. ജയിലിൽനിന്ന് പുറത്തുകടക്കാൻ അദ്ദേഹം അതിവേഗം മാപ്പപേക്ഷ നൽകി. സമരക്കാരുടെ ഭാഗമല്ലെന്ന് അതിൽ പ്രത്യേകം പറയുന്നുണ്ട്. മാത്രമല്ല, സമരത്തിന് നേതൃത്വം നൽകിയവരുടെ പേരുകൾ പൊലിസിനെ അറിയിക്കുകയും ചെയ്തു വാജ്‌പേയി. ലേഖനത്തിൽ പറയുന്നു.

സ്വാതന്ത്ര്യ സമരത്തിൽ രാഷ്ട്രീയ സ്വയം സേവക് സംഘ് (ആർ.എസ്.എസ്) പങ്കാളിത്തം അവകാശപ്പെടാറുണ്ടെങ്കിലും ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് രാജിനു കീഴിലെ ബോംബെ സർക്കാർ തയാറാക്കിയ കുറിപ്പിൽ പറയുന്നത് ഇതിന് വിപരീതമായ കാര്യങ്ങളാണെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. നിയമം പാലിച്ച് മുന്നോട്ടുപോകുന്നതിൽ കണിശത സൂക്ഷിച്ച സംഘ് 1942ൽ ആഗസ്റ്റിൽ പൊട്ടിപ്പുറപ്പെട്ട കലാപങ്ങളിൽനിന്ന് വിട്ടുനിന്നിട്ടുണ്ടെന്നാണ് സർക്കാർ കുറിപ്പിലുള്ളത്.
സൈനിക പരിശീലനവും യുനിഫോമും ഒഴിവാക്കാൻ ബ്രിട്ടീഷ് സർക്കാർ നൽകിയ നിർദേശം ആർ.എസ്.എസ് പാലിച്ചിരുന്നതായും രാം പുനിയാനി ലേഖനത്തിൽ പറയുന്നു.

ആർ.എസ്.എസ് നേതാക്കളിൽ വിനായക് ദാമോദർ സവർകറും ഹെഡ്‌ഗേവാറും സമരത്തിന്റെ ഭാഗമായിരുന്നതും ലേഖനം ഉദ്ധരിക്കുന്നുണ്ട്. എന്നാൽ, ആന്തമാൻ ജയിലിലായ സവർകർ അതിവേഗം മാപ്പപേക്ഷ നൽകി രക്ഷപ്പെടുകയായിരുന്നു. പിന്നീട് സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായിട്ടില്ല. പകരം, ബ്രിട്ടീഷുകാർക്കുവേണ്ടി സൈനികരെ റിക്രൂട്ട് ചെയ്യുന്ന ജോലി ഏറ്റെടുക്കുകയായിരുന്നു. ബ്രിട്ടീഷ് വിരുദ്ധ സമരത്തിന് സുഭാഷ് ബോസ് ഐ.എൻ.എക്ക് രൂപം നൽകിയ അതേ സമയത്തായിരുന്നു സവർകറുടെ തിരിച്ചുള്ള നീക്കം.

സ്വാതന്ത്ര്യ സമരത്തെ ആ പേരിനു പകരം ''പ്രാദേശിക ദേശീയവാദം' എന്നു വിളിക്കണമെന്നായിരുന്നു ആർ.എസ്.എസ് സൈദ്ധാന്തികൻ ഗോൾവാൾക്കറുടെ ആവശ്യം. ''ബഞ്ച് ഓഫ് തോട്ട്‌സ്' എന്ന തന്റെ പുസ്തകത്തിലാണ് ഈ പരാമർശം.

Did RSS participate In The Indian Freedom Struggle



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  12 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  12 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  12 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  12 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  12 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  12 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  12 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  12 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  12 days ago