HOME
DETAILS
MAL
ഉക്രൈനിൽനിന്ന് പലായനം തുടരുന്നു
backup
March 10 2022 | 06:03 AM
കീവ്
ഉക്രൈനിൽ റഷ്യ വെടിനിർത്തൽ ഏർപ്പെടുത്തിയതോടെ സുരക്ഷിതതാവളം തേടി ജനങ്ങളുടെ ഒഴുക്ക്. പതിനായിരങ്ങളാണ് കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ രാജ്യം വിട്ടത്. കനത്ത ആക്രമണമുണ്ടായ സുമിയിൽ നിന്ന് മാത്രം പതിനായിരത്തോളം പേർ നാടുവിട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച രാത്രി സുമിയിൽ റഷ്യൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ മൂന്നു കുട്ടികളടക്കം 22 പേർ കൊല്ലപ്പെട്ടിരുന്നു. അതേസമയം, വിദേശികളടക്കമുള്ള സാധാരണക്കാരെ രക്ഷപ്പെടുത്താനുള്ള അധികൃതരുടെ ശ്രമങ്ങളും ഊർജിതമാണ്. മരിയപോൾ, സുമി, കീവ് ഉൾപ്പെടെയുള്ള പ്രധാന ഉക്രൈൻ നഗരങ്ങളിലെല്ലാം വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷാ ഇടനാഴി ഏർപ്പെടുത്താനുള്ള റഷ്യ-ഉക്രൈൻ ധാരണപ്രകാരമാണ് വെടിനിർത്തൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."