HOME
DETAILS

ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ലേലത്തിൽ നിന്ന് കേരളത്തെ പുറത്താക്കി ; സ്വകാര്യ മേഖല മതിയെന്ന് കേന്ദ്രം

  
backup
March 10 2022 | 06:03 AM

%e0%b4%b9%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%81%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b5%bb-%e0%b4%b2%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%b2

അൻസാർ മുഹമ്മദ്
തിരുവനന്തപുരം
വൻ ലാഭത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡ് (ഹിന്ദുസ്ഥാൻ ലാറ്റക്‌സ്) സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള നീക്കത്തിനിടെ സ്ഥാപനം ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ ശ്രമങ്ങൾക്ക് ഉടക്കിട്ട് കേന്ദ്രം. എച്ച്.എൽ.എല്ലിന്റെ 100 ശതമാനം ഓഹരികൾ വിൽക്കുന്നതിനായി ക്ഷണിച്ച ആഗോള ടെൻഡറിൽ പങ്കെടുക്കാൻ കേരളത്തിന് അനുമതിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് കത്തയച്ചിരിക്കുകയാണിപ്പോൾ.
സംസ്ഥാന സർക്കാരുകൾക്ക് ഇത്തരം ലേല നടപടികളിൽ പങ്കെടുക്കാൻ കഴിയില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. സർക്കാരിന് നേരിട്ട് 51ശതമാനം ഓഹരിയുള്ള സ്ഥാപനങ്ങൾ ഏറ്റെടുക്കുന്നതിന് സംസ്ഥാനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അനുമതിയില്ലെന്നുമാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം കത്തിൽ പറയുന്നത്. 2002ലെ ഡിസ്ഇൻവെസ്റ്റ്‌മെന്റ് മന്ത്രാലയത്തിന്റെ തീരുമാനം അറിയിച്ചുള്ള തടസവാദം ഉയർത്തി സ്ഥാപനം പൂർണമായും സ്വകാര്യ മേഖലയ്ക്ക് തീറെഴുതാനാണ് കേന്ദ്ര നീക്കം.

■ വിറ്റുതുലയ്ക്കുന്നത് 'മിനിരത്‌ന'
പദവിയുള്ള സ്ഥാപനം
'മിനിരത്‌ന' പദവിയുള്ള എച്ച്.എൽ.എൽ ലൈഫ് കെയർ സ്വകാര്യ മേഖലയ്ക്കു വിൽക്കാനുള്ള നീക്കം തടയണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാന സർക്കാരുമായി ആലോചിക്കാതെ ഇക്കാര്യത്തിൽ തീരുമാനമൊന്നും എടുക്കരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം. ഇതിനു പിന്നാലെയാണ് കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനം സംസ്ഥാന സർക്കാർ ഏറ്റെടുക്കാനുള്ള സാധ്യത തേടിയത്. കെ.എസ്.ഐ.ഡി.സിയെ ഇതിനായി ചുമതലപ്പെടുത്തി ഉത്തരവിറക്കി. ടെൻഡറും സമർപ്പിച്ചു. കൂടാതെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മൻസുഖ് മാണ്ഡവ്യയെ നേരിട്ട് കണ്ട് എച്ച്.എൽ.എൽ യൂനിറ്റുകൾ ഏറ്റെടുക്കുന്നതിനുള്ള ആവശ്യം സംസ്ഥാനം ഉന്നയിക്കുകയും ചെയ്തിരുന്നു.
2020-21 സാമ്പത്തിക വർഷത്തിൽ 112.33 കോടി രൂപ ലാഭമുണ്ടാക്കിയ സ്ഥാപനമാണ് എച്ച്.എൽ.എൽ ലൈഫ്‌കെയർ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  15 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  15 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  15 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  15 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  15 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  15 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  15 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  15 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  15 days ago