'ചെങ്ങന്നൂര്‍ നിഷേധിച്ചതിന് പിന്നില്‍ സുരേന്ദ്രനും സി.പി.എമ്മും തമ്മിലുള്ള ഡീല്‍':ബി.ജെ.പി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ബാലശങ്കര്‍
കോഴിക്കോട്: സംസ്ഥാന ബി.ജെ.പി നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി ആര്.എസ്.എസ് സൈദ്ധാന്തികന്‍ ആര് ബാലശങ്കര്‍. ചെങ്ങന്നൂരില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന് കാരണം ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള കൂട്ടുകെട്ടിന്റെ ഭാഗമായാണെന്ന് അദ്ദേഹം പറഞ്ഞു. ഈ നേതൃത്വവുമായാണ് മുന്നോട്ട് പോകുന്നതെങ്കില്‍ അടുത്ത 30 വര്‍ഷത്തേക്ക് കേരളത്തില്‍ ബി.ജെ.പിക്ക് ഒരു വിജയസാധ്യതയുമുണ്ടാവില്ലെന്നും ബാലശങ്കര്‍ പറഞ്ഞു.
കോന്നിയില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ഡീല്‍ നടന്നിട്ടുണ്ടാവാം. ചെങ്ങന്നൂരും ആറന്മുളയിലും സി.പി.എമ്മിന് വിജയം ഉറപ്പിക്കുന്നതിന് കോന്നിയില്‍ പ്രത്യുപകാരം എന്നതായിരിക്കും ആ ഡീല്‍ എന്നും അദ്ദേഹം പറഞ്ഞു.
മഞ്ചേശ്വരത്തിന് പുറമെ, കോന്നി ഉപതെരഞ്ഞെടുപ്പില്‍ മൂന്നാമതായ സുരേന്ദ്രന് എന്തിനാണ് വീണ്ടും അവിടെതന്നെ മത്സരിക്കുന്നതെന്നും ആര് ബാലശങ്കര്‍ ചോദിച്ചു.
നേരത്തെ ആര്. ബാലശങ്കറിനെ ചെങ്ങന്നൂരില്‍ പരിഗണിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷമാണ് ചെങ്ങന്നൂരില്‍ നിന്ന് അദ്ദേഹം ഒഴിവാക്കപ്പെട്ടത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാറാണ് ഇവിടെ സ്ഥാനാര്‍ഥി. അമിത്ഷായ്ക്കും മോദിക്കും വരെ തന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. മോദിയുടെ അറിവോടുകൂടിയാണ് താന്‍ കേരളത്തിലേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."