HOME
DETAILS
MAL
ജിദ്ദ-കണ്ണൂര്‍ രണ്ടാമത്തെ വിമാനം ഇന്ന് മുതല്‍
backup
January 01 2023 | 08:01 AM
ജിദ്ദ: പുതു വത്സരം പ്രമാണിച്ചു ഉത്തര മലബാറിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. ജിദ്ദയില്‍ നിന്നും കണ്ണൂരിലേക്ക് എയര്‍ ഇന്ത്യ എക്‌സ്‌പ്രെസിന്റെ രണ്ടാമത്തെ വിമാന സര്‍വീസ് ജനുവരി ഒന്ന് ഞായറാഴ്ച മുതല്‍ ആരംഭിക്കും. ജിദ്ദ കണ്ണൂര്‍ സെക്ടറില്‍ നേരിട്ടുള്ള ഈ സര്‍വീസ് പ്രവാസികള്‍ക്ക് വലിയ ആശ്വാസം തന്നെയാണ്. ഇപ്പോള്‍ ബുധനാഴ്ചകളില്‍ മാത്രമാണ് ജിദ്ദ കണ്ണൂര്‍ സെക്ടറില്‍ നേരുട്ടുള്ള വിമാന സര്‍വീസ് ഉള്ളത്.
ജിദ്ദയില്‍ നിന്നും രാവിലെ 6 മണിക്ക് കണ്ണൂരിലേക്ക് പുറപ്പെടും. കണ്ണൂരില്‍ നിന്നും വരുന്ന വിമാനം വൈകുന്നേരം 7.45 നു ജിദ്ദയില്‍ എത്തും. ഉത്തര മലബാറിലെ പ്രവാസികള്‍ക്ക് മാത്രമല്ല, ഉംറ തീര്‍ത്ഥടകര്‍ക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ രണ്ടാമത്തെ സര്‍വീസ് ഏറെ അനുഗ്രഹമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."