HOME
DETAILS
MAL
പിണറായിക്കെതിരെ ധര്‍മടത്ത് മത്സരിക്കില്ല; വാര്‍ത്ത നിഷേധിച്ച് കെ. സുധാകരന്
backup
March 17 2021 | 16:03 PM
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടത്ത് മത്സരിക്കുമെന്ന വാര്‍ത്ത നിഷേധിച്ച് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റും എം.പിയുമായ കെ. സുധാകരന്. സ്ഥാനാര്‍ഥിയാകാനുള്ള സന്നദ്ധത ആരെയും അറിയിച്ചിട്ടില്ലെന്നും വാര്‍ത്ത എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും സുധാകരന് പറഞ്ഞു.
അഭ്യൂഹങ്ങളില്‍ അടിസ്ഥാനമില്ല. ഡിസിസി സെക്രട്ടറി സി. രഘുനാഥ് സ്ഥാനാര്‍ഥിയാകണമെന്നാണ് തന്റെ ആഗ്രഹമെന്നും സുധാകരന് പ്രതികരിച്ചു.
ഹൈക്കമാന്റ് പറയുകയാണെങ്കില്‍, പിണറായിക്കെതിരെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തയ്യാറാണെന്ന് സുധാകരന് പറഞ്ഞതായാണ് നേരത്തെ വാര്‍ത്തവന്നത്. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുമായി സംസാരിച്ചെന്നും വാര്‍ത്തയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."