ചര്‍ച്ച് ആക്രമണം: ബി.ജെ.പി ജില്ലാ പ്രസിഡന്റ് അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍
ബസ്തര്‍: ഛത്തിസ്ഗഡിലെ ബസ്തര്‍ ഡിവിഷനില്‍ ക്രിസ്ത്യന്‍ ചര്‍ച്ച് ആക്രമിച്ച കേസില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലധാക്ഷ്യ രൂപ്സ അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. അങ്കിത് നന്ദി, അതുല്‍ നെതാം, ദൊമന്ദ് യാദവ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.
ഐ.പി.സിയിലെ 153 എ (മതത്തിന്റെ പേരില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വൈര്യം വളര്‍ത്തല്‍), 295 (ഏതെങ്കിലും മതത്തെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ ആരാധനാലയം നശിപ്പിക്കുകയോ മലിനമാക്കുകയോ ചെയ്യുക), 147 (കലാപം), 148 (മാരകായുധം കൈവശംവയ്ക്കല്‍), 149 (നിയമവിരുദ്ധമായി സംഘടിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരേ കേസ്. പ്രതികളെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
തിങ്കളാഴ്ച രാവിലെയാണ് നാരായണ്‍പൂരിലെ വിശ്വദീപ്തി ഹൈസ്കൂളിന് സമീപത്തെ ചര്‍ച്ച് ആക്രമിച്ചത്. വാഹനങ്ങളിലെത്തിയ നൂറിലധികം വരുന്ന സംഘം ചര്‍ച്ചില്‍ അതിക്രമിച്ചുകയറി അഴിഞ്ഞാടുകയായിരുന്നു. ആദിവാസികളെ നിര്‍ബന്ധിച്ച് മതംമാറ്റുന്നുവെന്നാരോപിച്ചായിരുന്നു അഴിഞ്ഞാടല്‍. ആക്രമണം തടയാനെത്തിയ പൊലിസിനെയും സംഘം വെറുതേവിട്ടില്ല. ആക്രമണത്തില്‍ നാരായണ്‍പൂര്‍ പൊലിസ് സൂപ്രണ്ട് സദാനന്ദ് കുമാറിന് തലയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."