HOME
DETAILS
MAL
മീഡിയ വണ്ണിന് സംപ്രേഷണം തുടരാം; ചാനല്‍ വിലക്കിന് സുപ്രിംകോടതിയുടെ ഇടക്കാല സ്റ്റേ
backup
March 15 2022 | 09:03 AM
ന്യൂഡല്‍ഹി: മീഡിയവണ്‍ ചാനലിന് വിലക്കേര്‍പ്പെടുത്തിയ നടപടി സുപ്രിംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിലക്കിന് സ്റ്റേ നല്‍കിയത്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ചാനലിന് മുമ്പുള്ളത് പോലെ പ്രവര്‍ത്തിക്കാമെന്ന് കോടതി ഉത്തരവിട്ടു.
സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ ഇടക്കാല ഉത്തരവ് വേണമെന്ന മിഡീയവണിന്റെ ആവശ്യത്തിലാണ് ബഞ്ച് വാദം കേട്ടത്.
രാഷ്ട്ര സുരക്ഷയുടെ പേരില്‍ കേന്ദ്ര സര്‍ക്കാരാണ് മീഡിയവണ്ണിന് വിലക്കേര്‍പ്പെടുത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."